/sathyam/media/post_attachments/275DYWDes1p7VfCmlypG.jpg)
കോഴിക്കോട്: യുവാക്കള്‍ക്കിടയിലെ മാവോവാദി സാന്നിധ്യം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കും. രാഷ്ട്രീയ പാര്‍ട്ടികളിലുള്‍പ്പെടെ സജീവമായ യുവാക്കള്‍ക്കിടയില്‍ മാവോവാദി സാന്നിധ്യം ഉണ്ടാകുന്നത് മുന്‍നിര്‍ത്തിയാണ് അന്വേഷണം.
കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുക. വ്യാഴാഴ്ച അറസ്റ്റിലായ വിജിത് വിജയന് പന്തീരാങ്കാവ് മാവോവാദി കേസിലെ പ്രതികളായ താഹ ഫസലും അലന് ഷുഹൈബുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍.
ഇവരെ മാവോവാദി പ്രവര്‍ത്തകരാക്കാന്‍ വിജിത് ശ്രമിച്ചെന്നാണ് കണ്ടെത്തല്‍. പന്തീരാങ്കാവ് മാവോവാദി കേസിലെ അലെന്റയും താഹയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് വിജിത്തിലേക്കും അന്വേഷണം എത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.