സ്വര്‍ണക്കടത്ത് കേസ്: എന്‍ഐഎ സംഘം വീണ്ടും സെക്രട്ടേറിയറ്റില്‍

New Update

publive-image

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ എന്‍ഐഎ സംഘം വീണ്ടും സെക്രട്ടേറിയറ്റില്‍. സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറുടെ മൊഴിയെടുക്കാനാണ് എന്‍ഐഎ സംഘം സെക്രട്ടറിയേറ്റിലെത്തിയത്.

Advertisment

സംസ്ഥാനത്തിന്‍റെ അറിവോടെ നയതന്ത്ര ബാഗുകള്‍ എത്ര തവണയെത്തി എന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് എന്‍ഐഎ സംഘം പ്രോട്ടോക്കോള്‍ ഓഫീസറുടെ മൊഴിയെടുത്തത്.

സ്വര്‍ണം പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥരുമായും എന്‍ഐഎ സംഘം ചര്‍ച്ച നടത്തി. ഇത് രണ്ടാം തവണയാണ് എന്‍ഐഎ സംഘം സെക്രട്ടറിയേറ്റിലെത്തുന്നത്.

Advertisment