സ്വര്‍ണക്കടത്ത് കേസ്: ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്തത് അഞ്ച് മണിക്കൂര്‍; ശിവശങ്കര്‍ വീട്ടിലേക്ക് മടങ്ങി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുൻ ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്തു. അഞ്ചു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കർ വീട്ടിലേക്കു മടങ്ങി. പേരൂര്‍ക്കട പൊലീസ് ക്ലബിൽ ആണ് ചോദ്യം ചെയ്തത്.

Advertisment

നാല് മണിയോടെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ എം ശിവശങ്കര് പേരൂര്‍ക്കടയിലെ പൊലീസ് ക്ലബിലേക്ക് എത്തിയത്.

ദിവസങ്ങള്‍ക്ക് മുമ്പ് ശിവശങ്കറിനെ കസ്റ്റംസ് ഒമ്പത് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷം ഇദ്ദേഹത്തെ എന്‍ഐഎ ചോദ്യം ചെയ്യുമെന്ന് സൂചനകളുണ്ടായിരുന്നു. ഇതാദ്യമായാണ് ഉന്നതനായ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് മുമ്പാകെ ചോദ്യചെയ്യലിന് വിധേയനാകുന്നത്.

എൻഐഎ ഉദ്യോഗസ്ഥർ നേരത്തെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നതിന് ഹാജരാകണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. വളരെ രഹസ്യമായിട്ടായിരുന്നു എൻഐഎയുടെ നീക്കം.

സ്വപ്നയും സന്ദീപ് നായരും അടക്കം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.

അതേസമയം, സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. സെക്രട്ടേറിയറ്റിലെ ഹൗസ് കീപ്പിംഗ് അഡീഷണല്‍ സെക്രട്ടറിയോട് എന്‍ഐഎ വിശദാംശങ്ങള്‍ തേടി

Advertisment