ഇത് കേരളത്തിലെ ജനങ്ങളുടെ വിജയം. പിണറായി സര്‍ക്കാരിനെതിരെ കേരളത്തില്‍ ഉടനീളം ഉടലെടുത്ത പ്രതിഷേധം നിലമ്പൂര്‍ ജനത ഏറ്റെടുത്തെന്ന് ആര്യാടന്‍ ഷൗക്കത്ത്. മൂന്നാം ഊഴത്തിനേറ്റ തിരിച്ചടിയാണിതെന്ന് എ കെ ആന്റണി

ആര്യാടന്‍ ഷൗക്കത്തിനെ പ്രത്യേകമായി അഭിനന്ദിക്കുന്നു. ഈ തെരഞ്ഞെടുപ്പ് വലിയ സന്ദേശം നല്‍കിയിരിക്കുന്നു.

New Update
aryadan shoukath-2

മലപ്പുറം: നിലമ്പൂരിലെ ജനവിധി കേരളത്തിലെ ജനങ്ങളുടെ വിജയമാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്. പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ കേരളത്തില്‍ ഉടനീളം ഉടലെടുത്ത പ്രതിഷേധം നിലമ്പൂര്‍ ജനത ഏറ്റെടുത്തെന്നും ആര്യാടന്‍ ഷൗക്കത്ത് വ്യക്തമാക്കി.

Advertisment

മൂന്നാം ഊഴത്തിനേറ്റ തിരിച്ചടിയാണിതെന്ന് എ കെ ആന്റണി പ്രതികരിച്ചു. നിലമ്പൂര്‍ വഴി പിണറായി സര്‍ക്കാരിന് ഒരു ഷോക്ക് ട്രീറ്റ്മെന്റ് കൊടുത്തിരിക്കുകയാണ്. വിജയം അതിശയകരമാണ്. വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരേയും വോട്ടര്‍മാരേയും അഭിനന്ദിക്കുന്നു. 


ആര്യാടന്‍ ഷൗക്കത്തിനെ പ്രത്യേകമായി അഭിനന്ദിക്കുന്നു. ഈ തെരഞ്ഞെടുപ്പ് വലിയ സന്ദേശം നല്‍കിയിരിക്കുന്നു.

ഇനിയങ്ങോട്ട് പിണറായി സര്‍ക്കാര്‍ തുടരുന്നത് ഒരു സാങ്കേതികത്വം മാത്രമാണ്. കേരളത്തില്‍ ഭരണമാറ്റം സംഭവിച്ച് കഴിഞ്ഞിരിക്കുന്നു. ഇനിയുള്ള സര്‍ക്കാര്‍ ഒരു കെയര്‍ ടേക്കര്‍ ഗവണ്‍മെന്റ് ആണെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment