നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്
രാജ്യം നഷ്ടപ്പെട്ട് സ്വരാജ്. സിപിഎമ്മിൽ അമർഷം പുകയുന്നു. ചേരി തിരിഞ്ഞ് നേതാക്കൾ. സിപിഎമ്മിന്റെ ആർഎസ്എസ് ബന്ധം സംബന്ധിച്ച എംവി ഗോവിന്ദന്റെ പ്രസ്താവന വിനയായെന്ന് പിണറായിപക്ഷം. മലപ്പുറം വിരുദ്ധ പരാമർശം ഉയർത്തിയ വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി തുണച്ചത് അപകടമായെന്ന് ഗോവിന്ദൻ പക്ഷവും. മുസ്ലീം സംഘടനകൾക്കെതിരായ മുഖ്യമന്ത്രിയുടെ പരാമർശവും വിനയായി
നിലമ്പൂരിലെ ഏഴ് ഗ്രാമപഞ്ചായത്തുകളും ഒരു മുന്‍സിപ്പാലിറ്റിയും ആര്‍ക്കൊപ്പം നില്ക്കും? ഉപതിരഞ്ഞെടുപ്പ് ഫലം നിര്‍ണയിക്കുന്നത് വഴിക്കടവ് ആയിരിക്കുമോ? മൂത്തേടം ആര്‍ക്കൊപ്പം? നാട്ടുകാരനായ സ്ഥാനാര്‍ഥിക്ക് പോത്തുകല്‍ എത്ര ഭൂരിപക്ഷം നല്‍കുമെന്ന കണക്കുകൂട്ടലില്‍ എല്‍ഡിഎഫും. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്നൂറോളം വോട്ടിന്റെ ഭൂരിപക്ഷം നല്കിയ ചുങ്കത്തറ ആര്‍ക്കൊപ്പം നില്‍ക്കുമെന്നതും നിര്‍ണായകം