മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ, യുഡിഎഫ് ക്യാമ്പ് അതീവ ആത്മവിശ്വാസത്തിലാണ്.
എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും ഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വ്യക്തമാക്കി.
'പലരും പറഞ്ഞത് പോലെ വിജയിക്കേണ്ടത് യുഡിഎഫാണ് എന്നതാണു വ്യക്തം. ഇനി ഒരു മണിക്കൂര്‍ കാത്തിരിക്കാം. കണക്കുകളിലൊന്നും ഞാന്‍ അത്ര പോരാ, പക്ഷേ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും ഭൂരിപക്ഷം നേടാനാണ് സാധ്യത,' എന്ന് ഷൗക്കത്ത് പറഞ്ഞു.
നിലമ്പൂരില്‍ യുഡിഎഫ് വിജയിക്കുമെന്ന് ഡിസിസി പ്രസിഡന്റ് വി എസ് ജോയിയും ആത്മവിശ്വാസം പ്രകടിപ്പിച്ചു.