'പിണറായിസമാണ് നാടിന്റെ പ്രശ്‌നം. അതിനെതിരെ എന്തും വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാണ്. എനിക്ക് എംഎല്‍എയോ മന്ത്രിയോ ആവാനുള്ള മോഹമില്ല. പൊതുപ്രവർത്തനം തുടരും, അതിനെ തടയാന്‍ ഒരു പിണറായിക്കും കഴിയില്ല: പിവി അൻവർ

എല്‍ഡിഎഫ് ക്യാമ്പില്‍ നിന്നാണ് വോട്ടുകള്‍ ചോരുന്നതെന്നും, യുഡിഎഫിനൊപ്പം മുന്നോട്ട് പോകേണ്ട സാഹചര്യം ഉണ്ടെങ്കില്‍ അതിനായി തയ്യാറാണെന്നും അന്‍വര്‍ പറഞ്ഞു. 

New Update
Untitlediranmissi

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് പിന്നാലെ പൊതുപ്രവര്‍ത്തനം തുടരുമെന്ന് വ്യക്തമാക്കി പി വി അന്‍വര്‍ രംഗത്ത്. തനിക്ക് എംഎല്‍എയോ മന്ത്രിയോ ആവേണ്ടെന്നും പിണറായിസം അവസാനിപ്പിക്കാന്‍ എന്തും ചെയ്യുമെന്നും, എന്റെ പൊതുപ്രവര്‍ത്തനം തുടരുമെന്നും' അന്‍വര്‍ പറഞ്ഞു.

Advertisment

എല്‍ഡിഎഫ് ക്യാമ്പില്‍ നിന്നാണ് വോട്ടുകള്‍ ചോരുന്നതെന്നും, യുഡിഎഫിനൊപ്പം മുന്നോട്ട് പോകേണ്ട സാഹചര്യം ഉണ്ടെങ്കില്‍ അതിനായി തയ്യാറാണെന്നും അന്‍വര്‍ പറഞ്ഞു. 


'യുഡിഎഫ് നേതൃത്വം കണ്ണ് തുറന്നുകാണണം. പിണറായിസത്തിന് അവസാന ആണി അടിക്കും. അന്‍വര്‍ യുഡിഎഫ് വോട്ട് പിടിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. എല്‍ഡിഎഫിന് പോകേണ്ട വോട്ടുകളാണ് എനിക്ക് ലഭിച്ചത്.


40% വോട്ടുകള്‍ എണ്ണിയപ്പോള്‍ തന്നെ 10,000 വോട്ടുകള്‍ കടന്നു,' അന്‍വര്‍ വ്യക്തമാക്കി. തനിക്കു വോട്ട് ലഭിക്കില്ലെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയാണ് ഈ ഫലം. താന്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ക്ക് ജനങ്ങള്‍ പിന്തുണ നല്‍കിയെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

'യുഡിഎഫ് നേതൃത്വം കണ്ണ് അടച്ച് ഇരുട്ടാക്കരുത്. യുഡിഎഫുമായി സഹകരണം പിന്നീട് ആലോചിക്കാം. യുഡിഎഫില്‍ നിന്ന് ക്രോസ് വോട്ടിംഗ് ഉണ്ടായിട്ടുണ്ട്, അതാണ് എന്റെ നില മെച്ചപ്പെടുത്തിയത്,' അന്‍വര്‍ പറഞ്ഞു. സ്വരാജ് തോറ്റു കിടക്കുകയായിരുന്നു എന്നും, ആരുമായും ചര്‍ച്ച നടത്താന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

'പിണറായിസമാണ് നാടിന്റെ പ്രശ്‌നം. അതിനെതിരെ എന്തും വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാണ്. എനിക്ക് എംഎല്‍എയോ മന്ത്രിയോ ആവാനുള്ള മോഹമില്ല. എന്റെ രാഷ്ട്രീയ ഭാവിയെ കുറിച്ച് ആശങ്കയുമില്ല. പൊതുപ്രവര്‍ത്തനം തുടരും, അതിനെ തടയാന്‍ ഒരു പിണറായിക്കും കഴിയില്ല,' എന്നാണ് പി വി അന്‍വറിന്റെ പ്രതികരണം.

Advertisment