Advertisment

നല്ല ഉറക്കമായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണതും ഇരുട്ടിൽ ബസിനകത്ത് എഴുന്നേൽക്കാൻ ശ്രമിക്കുന്നതുമാണ് ഓർമ ; ഭീകര സ്വപ്നം കണ്ട അവസ്ഥയിലാണിപ്പോൾ. അത് അധികനേരം കാണേണ്ടി വന്നില്ലെന്നത് വലിയ ആശ്വാസം, അപ്പോഴേക്കും എന്നെ ആശുപത്രിയിലേക്കു കൊണ്ടുപോയി’... ; നിബിന്‍ പറയുന്നു

New Update

ഇരിങ്ങാലക്കുട : ഭീകര സ്വപ്നം കണ്ട അവസ്ഥയിലാണിപ്പോൾ. അത് അധികനേരം കാണേണ്ടി വന്നില്ലെന്നത് വലിയ ആശ്വാസം, അപ്പോഴേക്കും എന്നെ ആശുപത്രിയിലേക്കു കൊണ്ടുപോയി’... അവിനാശിയിൽ അപകടത്തിൽപ്പെട്ട ബസിലുണ്ടായിരുന്ന പുല്ലൂർ സ്വദേശി കോക്കാട്ട് നിബിൻ ബേബിക്ക് സംഭവിച്ചതിനെക്കുറിച്ച് പറയാൻ ഇപ്പോഴുമാകുന്നില്ല.

Advertisment

‘അപകടം നടക്കുമ്പോൾ ഉറക്കത്തിലായിരുന്നു. ശബ്ദം കേട്ട് ഞെട്ടിയുണർന്നപ്പോൾ തെറിച്ച് മുൻ സീറ്റിലെത്തിയിരുന്നു. സുഹൃത്തുക്കൾക്കൊപ്പം ഏറ്റവും പിന്നിലെ ലോങ് സീറ്റിലായിരുന്നു നിബിൻ അപകടത്തിൽ തെറിച്ച് വീഴുകയായിരുന്നു.

publive-image

‘ സീറ്റുകളെക്കെ തകർന്ന നിലയിൽ. ആരൊക്കെയോ റോഡിൽ വീണു കിടക്കുന്നു, എന്റെ കൂടെയുണ്ടായിരുന്ന 2 പേർക്ക് മനോനില നഷ്ടപ്പെട്ട നിലയിലായിരുന്നു, 20 മിനിറ്റോളം ബസിൽ കുടുങ്ങി. പിന്നിലെ സീറ്റുകൾ നീക്കി ചില്ലുകൾ തകർത്താണ് ഞങ്ങളെ പുറത്തെടുത്തത്തിച്ചത്.– നിബിൻ ഓർത്തെടുക്കുന്നു. എറണാകുളത്ത് നെസ്റ്റിൽ ജോലി ചെയ്യുന്ന നിബിൻ കമ്പനി ആവശ്യത്തിന് ഞായറാഴ്ചയാണ് 2 സഹപ്രവർത്തകർക്കൊപ്പം ബെംഗളൂരുവിലേക്കു പോയത്. നിബിന്റെ കാലിനു ചെറിയ പരുക്കുണ്ട്.

നല്ല ഉറക്കമായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണതും ഇരുട്ടിൽ ബസിനകത്ത് എഴുന്നേൽക്കാൻ ശ്രമിക്കുന്നതുമാണ് ഓർമ. അവിനാശി ബസ് അപകടത്തിൽ പരുക്കേറ്റ എടവിലങ്ങ് സൊസൈറ്റിക്കു കിഴക്ക് നടുമുറി വിനോദിന് (48) മരണം മുന്നിൽ കണ്ട നിമിഷങ്ങൾ വിവരിക്കുമ്പോൾ ഞെട്ടൽ മാറുന്നില്ല.

ബെംഗളൂരുവിൽ കുടുംബ സമേതം താമസിക്കുന്ന വിനോദ് അമ്മയെ കാണാനായി ഒരു ദിവസത്തേക്കാണു നാട്ടിലേക്കു തിരിച്ചത്. ഡ്രൈവറുടെ സൈഡിൽ ഏറ്റവും പിന്നിലെ സീറ്റിനു മുന്നിൽ 42–ാം സീറ്റിലായിരുന്നു വിനോദ്. അപകടത്തെ തുടർന്നു നിലത്തു വീണ വിനോദ് നിമിഷങ്ങൾക്കകം എഴുന്നേറ്റു. ആംബുലൻസിൽ ആശുപത്രിയിലേക്കു പോയി കാലിൽ പ്ലാസ്റ്റർ ഇട്ടതിനു ശേഷം ബന്ധു പ്രവീണുമൊത്തു നാട്ടിലേക്കു തിരിച്ചു.

Advertisment