ഐപിഎല്‍ പ്രതിഫലത്തിന്റെ ഒരു ഭാഗം ഇന്ത്യയ്ക്ക്; സഹായഹസ്തവുമായി നിക്കോളാസ് പുരനും

സ്പോര്‍ട്സ് ഡസ്ക്
Saturday, May 1, 2021

മുംബൈ: കൊവിഡ് വ്യാപനത്തില്‍ പകച്ചു നില്‍ക്കുന്ന ഇന്ത്യയ്ക്ക് സഹായഹസ്തവുമായി പഞ്ചാബ് കിങ്‌സിന്റെ വെസ്റ്റിന്‍ഡീസ് താരം നിക്കോളാസ് പുരനും. കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തന്റെ ഐ.പി.എല്‍ പ്രതിഫലത്തിന്റെ ഒരു ഭാഗം സംഭാവന നല്‍കുമെന്ന് പുരന്‍ പ്രഖ്യാപിച്ചു.

നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓസീസ് താരം പാറ്റ് കമ്മിന്‍സും മുന്‍ ഓസീസ് താരം ബ്രെറ്റ് ലീയും അടക്കമുള്ളയാളുകളും ഇന്ത്യയ്ക്ക് സഹായവുമായി രംഗത്തെത്തിയിരുന്നു.

×