ഫിലിം ഡസ്ക്
Updated On
New Update
തെലുങ്ക് നടനും നിര്‍മ്മാതാവുമായി നിധിന്‍ റെഡ്ഡി വിവാഹിതനാവുന്നു. ശാലിനി കണ്ഡുകുരിയാണ്
വധു. ഇരുവരുടേതും പ്രണയ വിവാഹമാണ്. എട്ട് വര്‍ഷമായി പരസ്‍പരം അറിയാവുന്നവരാണ് നിധിനും
ശാലിനിയും.
Advertisment
26ന് ഹൈദരാബാദിലെ താജ് ഫാലക്നമ പാലസ് ഹോട്ടലില്‍ വച്ചാണ് വിവാഹം. വിവാഹനിശ്ചയ ചടങ്ങ് വരന്‍റെ ഹൈദരാബാദിലെ വീട്ടില്‍ ഇന്ന് നടന്നു. ചടങ്ങില്‍ നിന്നുള്ളമോതിരംമാറല്‍ ദൃശ്യം സോഷ്യല്‍ മീഡിയയിലൂടെ നിധിന്‍ തന്നെ പങ്കുവച്ചു.
കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാവുംവിവാഹച്ചടങ്ങുകളെന്ന് നിധിന്‍റെ കുടുംബം നേരത്തെ അറിയിച്ചിട്ടുണ്ട്. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമാണ് വിവാഹത്തിനു ക്ഷണിച്ചിരിക്കുന്നത്.