New Update
രാത്രിയില്‍ ഉറങ്ങുന്നതിന് മുമ്പ് മഞ്ഞള്‍ ചേര്‍ത്ത പാല് കുടിച്ചാല്‍ നിരവധി ആരോഗ്യ ഗുണങ്ങളാണ് ഉള്ളത്. കാലുകളിലെ വേദന, പ്രമേഹം, ഉറക്കക്കുറവ്, ക്ഷീണം, തൈറോയ്ഡ് തുടങ്ങിയ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് മികച്ച ഫലമാണ് മഞ്ഞള്‍ ചേര്‍ത്ത പാല് കുടിക്കുന്നത് കൊണ്ട് ലഭിക്കുന്നത്.
Advertisment
രണ്ട് നുള്ള് മഞ്ഞള്‍, രണ്ട് നാര് കുങ്കുമപ്പൂവ്, രണ്ട് അണ്ടിപ്പരിപ്പും ഒരു ബദാമും ചതച്ചത്, ഒന്നര കപ്പ് പാല്‍, ആവശ്യത്തിന് പഞ്ചസാര എന്നിവയാണ് ഇവ തയ്യാറാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍.
പാല്‍ നന്നായി തിളപ്പിച്ച് അവയിലേക്ക് ഈ ചേരുവകളെല്ലാം ചേര്‍ത്ത് ഒരു കപ്പ് പാലാവും വരെ കുറുക്കുക. ശേഷം ചൂടോടെയോ തണുത്തു കഴിഞ്ഞോ രാത്രി കുടിക്കാം. സുഖകരമായ ഉറക്കം ഉറപ്പാണെന്നും വിദഗ്ധര്‍ പറയുന്നു.