ചാത്തമംഗലം : വെള്ളന്നൂരിൽ ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കീഴരിയൂരിലെ കരടി പറമ്പത്ത് നിജിനയുടെയും മകൻ റുഡ്‌വിചിന്റെയും മരണം പോസ്റ്റ് മോർട്ടം റിപ്പോർട്ട് വരുന്നതിന് മുൻമ്പേ അത്മഹത്യയെന്ന് സ്ഥാപിക്കാൻ പൊലീസ് വ്യഗ്രത കാട്ടുന്നുവെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവൻ ആരോപിച്ചു.
/sathyam/media/post_attachments/h8Oq7dSzuqP0HJ0oYrGc.jpg)
നിജിനയും കുഞ്ഞും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം സമഗ്ര അന്വേഷണ നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്വപ്പെട്ടു. ഭർത്യഗൃഹത്തിൽ മരണപ്പെട്ട യുവതിയുടെയും, പിഞ്ചുകുഞ്ഞിന്റെയും, പോസ്റ്റുമോർട്ട സമയത്തോ ശവ സംസ്കാര ചടങ്ങിലോ ഭർത്തൃവീട്ടുകാർ പങ്കെടുക്കാത്തതിൽ ദുരൂഹതയുണ്ട്.
ഭർത്തൃവിട്ടിൽ ക്രുരമായ പിഡനമാണ് യുവതിയും കുഞ്ഞും അനുഭവിച്ചതെന്ന യുവതിയുടെ വിട്ടുകാരുടെ മൊഴി പൊലീസ് ഗൗരവത്തിലെടുക്കണം.
മരണം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താൻ പൊലീസിന് സാധിക്കാത്തത് ഗുരുതര വീഴ്ചയാണ്. സജീവൻ കുറ്റപ്പെടുത്തി. നിജിനയുടെ കിഴരിയൂരിലെ വിട്ടിൽ ബന്ധുക്കളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.