നടി നിഖില വിമലിന്റെ അച്ഛൻ കോവിഡ് ബാധിച്ച് മരിച്ചു

New Update

publive-image

കണ്ണൂർ:പ്രശസ്ത മലയാള ചലച്ചിത്ര താരം നിഖില വിമലിന്റെ അച്ഛൻ റിട്ട: സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പ് ഉദ്യോഗസ്ഥൻ തൃച്ചംബരം പ്ലാത്തോട്ടം അഴീക്കോടൻ റോഡിൽ എം.ആർ.പവിത്രൻ (61) അന്തരിച്ചു.

Advertisment

കോവിഡ് ബാധിച്ച് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഹൃദയാഘാതമാണ് മരണകാരണം. സംസ്ക്കാരം തൃച്ചംബരം എൻഎസ്എസ് ശ്മശാനത്തിൽ. സിപിഐഎം എൽ മുൻ സംസ്ഥാന ജോ.സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ആലക്കോട് രയരോം യുപി സ്കൂളിൽ അധ്യാപകനുമായിരുന്നു. ഭാര്യ: കലാമണ്ഡലം വിമലാ ദേവി (ചിലങ്ക കലാക്ഷേത്ര തളിപ്പറമ്പ്). മക്കൾ: അഖില, നിഖില വിമൽ (സിനിമാ താരം).

Advertisment