നിഖിതയുടേത് രണ്ടാം വിവാഹം, പ്രവാസിയായ അനീഷിനെ വിവാഹം കഴിച്ചത് ജോലിക്ക് ശ്രമിക്കുന്നതിനിടെ; അനീഷിന് മാനസികവും ശാരീരികവുമായ അസ്വസ്ഥതകള്‍; അരും കൊലയിലേക്ക് നയിച്ചതിങ്ങനെ

author-image
Charlie
Updated On
New Update

publive-image

ര്‍ക്കല: കഴിഞ്ഞ ദിവസം നടന്ന അരുംകൊലയില്‍ പകച്ചു നില്‍ക്കുകയാണ് വര്‍ക്കല നിവാസികള്‍. ആലപ്പുഴ കിടങ്ങാംപറമ്ബ് പുത്തന്‍പറമ്ബ് വീട്ടില്‍ നിഖിതയാണ് (26) ഭര്‍ത്തൃഗൃഹമായ വര്‍ക്കല അയന്തി വിളയിലെ വീട്ടില്‍ കൊല ചെയ്യപ്പെട്ടത്. ഭര്‍ത്താവ് അനീഷാണ് (35) നിഖിതയെ കൊലപ്പെടുത്തിയത്.

Advertisment

തിരുവനന്തപുരം ചാക്ക ഐ.ടി.ഐയില്‍ ഡീസല്‍ മെക്കാനിക്കില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ബംഗളൂരുവില്‍ ജോലി നോക്കി വരുന്നതിനിടെയാണ് വിദേശത്തേക്ക് ജോലിക്കായി പോയത്. 2 വര്‍ഷം മുന്‍പാണ് ദുബായില്‍ പോര്‍ട്ട് ട്രസ്റ്റില്‍ മെക്കാനിക്കായി ജോലിയില്‍ പ്രവേശിച്ചത്. ഇതിനിടെ നാട്ടിലെത്തിയ അനീഷിന്റെ വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച ബന്ധമായിരുന്നു നിഖിതയുടേത്.

ആലപ്പുഴ കിടങ്ങാംപറമ്ബ് പുത്തന്‍പറമ്ബില്‍ കുട്ടപ്പന്‍ - ഉഷ ദമ്ബതികളുടെ മകളാണ് നിഖിത. ആലപ്പുഴയില്‍ വച്ച്‌ ജൂലായ് 8നായിരുന്നു ഇരുവരുടെയും വിവാഹം. നിഖിതയ്ക്കും വിസിറ്റിംഗ് വിസ തരപ്പെടുത്തി ജൂലായ് 19ന് ഇരുവരും ദുബായിലേക്ക് പോയിരുന്നു. ഇടയ്ക്ക് അനീഷിന്റെ കാല്‍പ്പാദത്തില്‍ വേദന വന്നതോടെയാണ് ഇക്കഴിഞ്ഞ 1ന് ഇരുവരും നാട്ടിലെത്തിയത്.

നാട്ടിലെത്തിയ അനീഷ് ഇടയ്ക്ക് നിഖിതയുമായി വഴക്കിടുകയും ഇയാളുടെ വീട്ടുകാരോട് കയര്‍ത്ത് സംസാരിക്കുകയും ചെയ്തിരുന്നു. ബഹളം മൂര്‍ച്ഛിച്ചതോടെ വീട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. ഇവരെത്തിയാണ് അനീഷിനെ സമാധാനിപ്പിച്ചത്. അനീഷിന് മാനസികവും ശാരീരികവുമായ അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് കൊട്ടിയത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ബന്ധുക്കള്‍ കൂട്ടിക്കൊണ്ടു പോയിരുന്നു. ഇവിടെ നിന്ന് തിരിച്ചെത്തിയശേഷം മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം രാത്രി രണ്ടരയോടെയാണ് ഇയാള്‍ കിടപ്പുമുറിയില്‍ വച്ച്‌ വീണ്ടും നിഖിതയുമായി വഴക്കുണ്ടാക്കുന്നത്.

അടച്ചിട്ട മുറിയില്‍ നിലവിളിയും ബഹളവും കേട്ടതോടെ അനീഷിന്റെ വീട്ടുകാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. വീട്ടുകാര്‍ വാതില്‍ ചവിട്ടിപ്പൊളിച്ച്‌ അകത്തുകയറിയപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിഖിതയെ കണ്ടെത്തുന്നത്.

സ്ഥലത്തെത്തിയ പൊലീസും ബന്ധുക്കളും ചേര്‍ന്ന് നിഖിതയെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. നിഖിത ആദ്യം മറ്റൊരു വിവാഹം കഴിച്ചിരുന്നെങ്കിലും ഈ ബന്ധത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല.

ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ നിഖിത ജോലിക്കായി ശ്രമിക്കുന്നതിനിടെയാണ് അനീഷുമായി വിവാഹം നടക്കുന്നത്. ഇരുവരുടെയും സാധാരണ കുടുംബമാണ്. നീതുവാണ് നിഖിതയുടെ സഹോദരി.

വിവാഹം കഴിഞ്ഞ് 58-ാം ദിവസമാണ് നിഖിത ദാരുണമായി കൊലചെയ്യപ്പെടുന്നത്. അനീഷിന് സംശയരോഗം ഉടലെടുത്തതാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് അനുമാനിക്കുന്നു. ഫോറന്‍സിക് വിഭാഗം കൊലനടന്ന അനീഷിന്റെ വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. വര്‍ക്കല സി.ഐ എസ്.സനോജ്, എസ്.ഐ രാഹുല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisment