ഇങ്ങനെയുമുണ്ട് ഒരു മുതലാളി ! കമ്പനിയിലെ ആദ്യത്തെ 50 ജീവനക്കാര്‍ക്ക് 1700 കോടി രൂപയുടെ ഓഹരി സമ്മാനമായി നല്‍കി ഉടമ

New Update

publive-image

ന്യുയോര്‍ക്ക്: തന്റെ കമ്പനിയിലെ ആദ്യത്തെ 50 ജീവനക്കാര്‍ക്ക് കോടികളുടെ ഓഹരി വീതിച്ചു നല്‍കി ഉടമയുടെ സമ്മാനം. നിക്കോള കോര്‍പ്പറേഷന്‍ ചെയര്‍മാനായ ട്രെവര്‍ മില്‍ട്ടണാണ് കമ്പനിയുടെ ഇലക്ട്രിക് ട്രക്ക് സ്റ്റാര്‍ട്ടപ്പിലെ ആദ്യത്തെ 50 ജീവനക്കാര്‍ക്ക് 23.3 കോടി ഡോളര്‍ (ഏകദേശം 1700 കോടി രൂപ) മൂല്യം വരുന്ന ഓഹരികള്‍ വീതിച്ചു നല്‍കിയത്.

Advertisment

താന്‍ ജീവക്കാരെ സ്‌നേഹിക്കുന്നതായും അവരാണ് കമ്പനിയെ മികച്ചതാക്കിയതെന്നും ട്രെവര്‍ മില്‍ട്ടണ്‍ പറയുന്നു. ആദ്യത്തെ 50 ജീവനക്കാരെ ജോലിക്കെടുക്കുമ്പോള്‍ അവര്‍ക്ക് താന്‍ നല്‍കിയ വാഗ്ദാനം പാലിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Advertisment