അഫ്ഗാനിസ്താനെതിരായ ടി20 മത്സരത്തില്‍ പന്തില്‍ കൃത്രിമം; വെസ്റ്റ് ഇന്‍ഡീസിന്‍റെ നിക്കോളാസ് പുരാന് സസ്‌പെന്‍ഷന്‍

സ്പോര്‍ട്സ് ഡസ്ക്
Wednesday, November 13, 2019

അഫ്ഗാനിസ്താനെതിരായ ടി20 മത്സരത്തില്‍ പന്തില്‍ കൃത്രിമം കാണിച്ചതിനെ തുടര്‍ന്ന് വെസ്റ്റ്ഇന്‍ഡീസ് ബാറ്റ്‌സ്മാന്‍ നിക്കോളാസ് പുരാനെ ഐ.സി.സി നാല് മത്സരങ്ങളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അഫ്ഗാനിസ്താനെതിരെ നടന്ന മൂന്നാം ടി20 മത്സരത്തിലാണ് പുരാന്‍ പന്ത് ചുരണ്ടുന്നത് ടി.വി ക്യാമറകളില്‍ പതിഞ്ഞത്.

സസ്‌പെന്‍ഷന്‍ ലഭിച്ചതോടെ വിന്‍ഡീസിന് വേണ്ടി അടുത്ത നാല് ടി20 മത്സരങ്ങളില്‍ താരത്തിന് കളിക്കാനാവില്ല. തന്‍റെ തെറ്റ് സമ്മതിച്ച പുരാന്‍ ഐ.സി.സിയുടെ ശിക്ഷാ നടപടി അംഗീകരിച്ചു.

ടീം അംഗങ്ങളോടും അഫ്ഗാനിസ്താന്‍ ടീമിനോടും പുരാന്‍ ഖേദം രേഖപ്പെടുത്തി. അഫ്ഗാനിസ്താനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര വെസ്റ്റ്ഇന്‍ഡീസ് തൂത്തുവാരിയിരുന്നു.

×