Advertisment

നിലയ്ക്കലില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരെ കാട്ടാന തുരത്തി

New Update

നിലയ്ക്കല്‍ : നിലയ്ക്കലില്‍ തീര്‍ഥാടന പാതയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരെ ഭയപ്പെടുത്തി കാട്ടാന.

Advertisment

publive-image

കാട്ടില്‍ നിന്നിറങ്ങിയ ആന ആദ്യം എതിര്‍ദിശയിലേക്ക് പോയെങ്കിലും പിന്നീട് പോലീസുകാര്‍ക്ക് നേരെ തിരിയുകയായിരുന്നു.ചിഹ്നം വിളിച്ച്‌ പൊലീസുകാരുടെ പിന്നാലെ കുറെ ദൂരം ഓടിയ ശേഷം സമീപ കാട്ടിലേക്ക് ഇറങ്ങി.

ആനയുടെ വരവ് കണ്ട് ബൈക്ക് സ്റ്റാര്‍ട്ട് ആക്കി രക്ഷപ്പെടാന്‍ പൊലീസുകാര്‍ ശ്രമിച്ചെങ്കിലും ഈ സമയം ബൈക്ക് സ്റ്റാര്‍ട്ട് ആകാതെ വന്നതോടെ ബൈക്ക് ഉപേക്ഷിച്ച്‌ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരുടെ വാഹനം ആന തള്ളി താഴെയിട്ടു.

nilakkal police
Advertisment