ഷൊർണൂർ – നിലമ്പൂർ പാതയിൽ രാത്രി ഗതാഗതത്തിന് റെയിൽവേ തത്വത്തിൽ അംഗീകാരം നല്‍കി… തുടക്കത്തിൽ ചരക്കു നീക്കം മാത്രമേ ഉണ്ടാകൂ

ന്യൂസ് ബ്യൂറോ, പാലക്കാട്
Tuesday, November 19, 2019

നിലമ്പൂർ: ഷൊർണൂർ – നിലമ്പൂർ പാതയിൽ രാത്രി ഗതാഗതം വേണമെന്ന ആവശ്യം റെയിൽവേ
തത്വത്തിൽ അംഗീകരിച്ചു. തുടക്കത്തിൽ ചരക്കു നീക്കം മാത്രമേ ഉണ്ടാകൂ. കൂടുതൽ
സൗകര്യമൊരുക്കിയതിന് ശേഷം യാത്രാ ട്രെയിനുകൾ ഓടിത്തുടങ്ങും.

സംസ്ഥാനത്ത് നിന്നുള്ള എംപിമാരും റെയിൽവേ ഉന്നതോദ്യോഗസ്ഥരുമായുള്ള യോഗത്തിലാണ് രാത്രി ഗതാഗതത്തിന് അനുമതി നൽകാൻ തീരുമാനമായത്. ഇപ്പോൾ രാത്രി 10 മുതൽ രാവിലെ 6 വരെ പാതയിൽ ഗതാഗതമില്ല. അനുമതി കിട്ടുന്നതോടെ കൊച്ചുവേളി – നിലമ്പൂർ രാജ്യറാണി എക്സ്പ്രസിന് രാവിലെ 5:30 ഓടെ നിലമ്പൂരെത്താനാകും.

×