നിലാവ് കുവൈത്ത് കാന്‍സര്‍ രോഗികള്‍ക്കായി വി.പി ഗംഗാധരനെ കാണുവാനുള്ള സൗകര്യം ഒരുക്കുന്നു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈത്ത് സിറ്റി : ഇന്ത്യയിലെ പ്രമുഖ കാന്‍സര്‍ രോഗ വിദഗ്ധനായ വി.പി ഗംഗാധരനുമായി കുവൈത്തിലെ ക്യാൻസർ ബാധിതർക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഡോക്ടറെ കാണുവാനും സംവദിക്കാനുമുള്ള സൗകര്യം നിലാവ് കുവൈത്ത് ഒരുക്കുന്നു.

Advertisment

നവംബര്‍ ഒന്ന് വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതലാണ് ഡോക്ടറുമായി സംവേദിക്കുവാന്‍ കഴിയുക. ഡോക്ടറെ കാണേണ്ടവര്‍ തങ്ങളുടെ ചികില്‍സാ റിപ്പോര്‍ട്ടുകള്‍ കൊണ്ട് വരണം.

ഡോക്ടറുമായി സംസാരിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 51380113,50246744,94136662 എന്നി നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

Advertisment