ഐപിഎല്‍ വാതുവെപ്പ്; കൊല്‍ക്കത്തയില്‍ ഒമ്പതു പേര്‍ അറസ്റ്റില്‍

സ്പോര്‍ട്സ് ഡസ്ക്
Saturday, September 26, 2020

ബെംഗളൂരു: ഐ.പി.എൽ വാതുവെപ്പുമായി ബന്ധപ്പെട്ട് ഒമ്പത് പേർ കൊൽക്കത്തയുടെ വിവിധ ഭാഗങ്ങളിൽ അറസ്റ്റിൽ. കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ ആറു പേർ അറസ്റ്റിലായതിന് പിന്നാലെയാണ് കൊൽക്കത്തയിലും സമാന സംഭവമുണ്ടായത്.

വാതുവെപ്പുമായി ബന്ധപ്പെട്ട നിരവധി രേഖകളും ലാപ്ടോപ്പും മൊബൈൽ ഫോണും ടാബ് ലെറ്റും ഇവരിൽ നിന്ന് പിടിച്ചെടുത്തു. കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും മറ്റു സംസ്ഥാനങ്ങളിലെ ഒത്തുകളി റാക്കറ്റുമായി ഇവർക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി.

അറസ്റ്റിലായവരെല്ലാം ഇരുപത്തഞ്ചിന് അടുത്ത് പ്രായമുള്ളവരാണെന്നും പോലീസ് വ്യക്തമാക്കി.

×