ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ മൂന്നാമത്തെ ദയാഹര്‍ജിയും രാഷ്ട്രപതി തള്ളി. അക്ഷയ് സിംഗ് താക്കൂറിന്റെ ദയാഹര്‍ജിയാണ് ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയത്.
നേരത്തെ കേസിലെ പ്രതികളായ വിനയ് ശര്‍മ്മ, മുകേഷ് സിങ്ങ് എന്നിവരുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. ഇതിന് പിന്നാലെ അക്ഷയ് താക്കൂറിന്റെ ദയാഹര്‍ജി തള്ളിയത്. ഇതോടെ പ്രതികളുടെ വധശിക്ഷ ഇനിയും വൈകാനാണ് സാധ്യത. ദയാഹര്‍ജി തള്ളി 14 ദിവസത്തിനുശേഷമേ പ്രതികളെ തൂക്കിലേറ്റാവു എന്ന നിയമമാണ് ഇതിന് കാരണം.
ഫെബ്രുവരി ഒന്നിനാണ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍, ജനുവരി 31 ന് വധശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഹൈക്കോടതി വിധിക്കെതിരെ ഡല്‍ഹി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും അപ്പീലും കോടതി തള്ളിയിരുന്നു.
നിര്‍ഭയ കേസില്‍ കുറ്റവാളികളുടെ വധശിക്ഷ ഒരുമിച്ച് തന്നെ നടപ്പാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി ഇന്ന് വ്യക്തമാക്കിയത്. കേസില്‍ ഇനി നാലാമനായ പവന്‍ ഗുപ്ത ദയാഹര്‍ജി സമര്‍പ്പിക്കാനുള്ളത്.