നിര്‍ഭയ കേസ് പ്രതി അക്ഷയ് സിംഗ് ഠാക്കൂറിന്റെ ഹര്‍ജി ഇന്നു പരിഗണിക്കും

New Update

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതി അക്ഷയ് സിംഗ് ഠാക്കൂറിന്റെ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി ഉടന്‍ പരിഗണിക്കും.

Advertisment

publive-image

ജസ്റ്റീസുമാരായ ആര്‍. ബാനുമതി, എ.എസ്. ബൊപ്പണ്ണ, അശോക് ഭൂഷണ്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. പുനഃപരിശോധന ഹര്‍ജി പരിഗണിക്കുന്നതില്‍നിന്നു കഴിഞ്ഞദിവസം ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡേ പിന്മാറിയിരുന്നു.

കേസില്‍ തന്റെ ബന്ധുവായ അഭിഭാഷകന്‍ അര്‍ജുന്‍ ബോബ്ഡേ ഹാജരായത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റീസ് പിന്മാറിയത്. പലരാജ്യങ്ങളിലും വധശിക്ഷ റദ്ദാക്കിട്ടുണ്ടെന്നും നിര്‍ഭയ കേസില്‍ വധശിക്ഷ വിധിച്ചതില്‍ തെറ്റുണ്ടെന്നും ആരോപിച്ചാണ് അക്ഷയ് സിംഗ് പുനഃപരിശോധന ഹര്‍ജി നല്‍കിയത്.

അക്ഷയ് സിംഗ്, മുകേഷ് സിംഗ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നിവരാണ് നിര്‍ഭയ കേസില്‍ വധശിക്ഷ കാത്തു കഴിയുന്ന പ്രതികള്‍. ഇവരില്‍ അക്ഷയ് സിംഗ് ഒഴികെയുള്ള പ്രതികള്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. മറ്റൊരു പ്രതിയായ വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി പിന്‍വലിച്ചതോടെ ഇയാളെ കഴിഞ്ഞയാഴ്ച തീഹാര്‍ ജയിലിലേക്ക് മാറ്റിയിരുന്നു.

nirbhya case
Advertisment