നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കുന്ന സംസ്ഥാനങ്ങളെ മാത്രമാണ് പരിഗണിച്ചത്; നിര്‍മല സീതാരാമന്‍ ദരിദ്രരെയും കുടിയേറ്റ തൊഴിലാളികളെയും വഞ്ചിച്ചെന്ന് പി. ചിദംബരം 

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, February 1, 2021

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ ശ്രദ്ധ നല്‍കിയതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരം. നിര്‍മല സീതാരാമന്‍ ദരിദ്രരെയും കുടിയേറ്റ തൊഴിലാളികളെയും വഞ്ചിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പെട്രോള്‍ ലിറ്ററിന് 2.50 രൂപയും ഡീസലിന് 4.00 രൂപയും ഏര്‍പ്പെടുത്തിയിരിക്കുന്നത് കര്‍ഷകര്‍ ഉള്‍പ്പടെ, സാധാരണക്കാരായ പൗരന്മാര്‍ക്കു നേരെയുളള പ്രഹരമാണ്. നിര്‍മല സീതാരാമന്‍ അവരുടെ പ്രസംഗം കേട്ടുകൊണ്ടിരുന്ന എല്ലാവരേയും വഞ്ചിച്ചു. ഇതിനുമുമ്പില്ലാത്ത വിധം നിരാശാജനകമാണ് ബജറ്റെന്നും ചിദംബരം കുറ്റപ്പെടുത്തി.

×