Advertisment

ബജറ്റിലെ വിശദാംശങ്ങള്‍ പഠിച്ചിട്ട് വരൂ; പ്രതിപക്ഷ വിമര്‍ശനത്തില്‍ നിര്‍മ്മല സീതാരാമന്‍

New Update

publive-image

Advertisment

പ്രതിപക്ഷ നേതാക്കളുടെ കേന്ദ്രബജറ്റ് വിമര്‍ശനത്തില്‍ പ്രതികരണവുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍. ബിസിനസ് ടുഡേ സംഘടിപ്പിച്ച ബജറ്റ് ടേബിള്‍ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രതികരണം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ബജറ്റിനെ ക്രൂരമായത് എന്ന് വിശേഷിപ്പിക്കുകയും ബജറ്റ് ബഹുഭൂരിപക്ഷം ജനങ്ങളുടെയും പ്രതീക്ഷകളെ തകര്‍ത്തെന്നും അവകാശപ്പെട്ടിരുന്നു.

'മൂലധനച്ചെലവുകള്‍ക്കായി ചെലവഴിക്കുന്നതിനെക്കുറിച്ച് നമുക്ക് സംസാരിക്കാം- അത് ആര്‍ക്ക് പോകുന്നു, എങ്ങനെ പോകുന്നു, ആര്‍ക്കാണ് അതില്‍ നിന്ന് നേട്ടമുണ്ടാകുന്ന എന്നതുള്‍പ്പെടെ നമുക്ക് നോക്കാം. എന്നാല്‍ സാമൂഹിക ക്ഷേമത്തിന്റെ ചെലവിനെക്കുറിച്ചുളള ആരോപണത്തില്‍ അവര്‍ അവരുടെ ജോലി ചെയ്‌തെന്ന് തോന്നുന്നില്ല. ബജറ്റിന്റെ വിശദാംശങ്ങള്‍ നോക്കാന്‍ ഞാന്‍ അവരെ ക്ഷണിക്കുന്നു.' മന്ത്രി പറഞ്ഞു.

'അവര്‍ MGNREGA (തൊഴിലുറപ്പ് പദ്ധതി)യെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കില്‍ അത് എല്ലായ്പ്പോഴും ഒരു നിശ്ചിത സംഖ്യയില്‍ നിന്നാണ് ബജറ്റ് സമയത്ത് ആരംഭിക്കുന്നത്. മാത്രമല്ല ഇതൊരു ഡിമാന്‍ഡ്-ഡ്രൈവ് പ്രോഗ്രാമായതിനാല്‍, ആവശ്യാനുസരണമാണ് അതിലേക്ക് ചേര്‍ക്കുന്നത്. ഗ്രാന്റുകള്‍ക്കായുള്ള സപ്ലിമെന്ററി ഡിമാന്‍ഡ് കൂടുന്ന സമയത്ത് തുക വര്‍ദ്ധിപ്പിക്കുന്നു. ഇങ്ങനെയാണ് ചെയ്തു വരുന്നത്. 'ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

'പിഎം ആവാസ് യോജനയ്ക്ക് പണം ചെലവഴിക്കുകയാണെങ്കില്‍, ആരാണ് വീട് നിര്‍മ്മിക്കുന്നത്? എംജിഎന്‍ആര്‍ജിഎയ്ക്ക് ജോബ് കാര്‍ഡില്‍ പോകുന്ന ആളുകള്‍ തന്നെയല്ലേ. പിഎം ആവാസ് യോജനയില്‍ 66 ശതമാനം വര്‍ദ്ധനവ് ഉണ്ട്. അത് അവര്‍ക്ക് പ്രയോജനം ചെയ്യില്ലേയെന്നും നിര്‍മല സീതാരാമന്‍ ചോദിച്ചു.ജല്‍ ജീവന്‍ പദ്ധതികള്‍ക്ക് കീഴിലുള്ള ജോലികള്‍ പോലും ഗ്രാമപ്രദേശങ്ങളിലാണ് നടന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇത് നോക്കിയോ? ഞാന്‍ ബജറ്റ് വിഹിതം കുറച്ചെന്ന് നിങ്ങള്‍ എന്നോട് പറയുണ്ടല്ലോ? ദയവായി കുറച്ച് സമയം ചെലവഴിച്ച് ബജറ്റ് നോക്കൂ എന്നിട്ടും കുറച്ചെന്ന് തോന്നിയാല്‍ എന്റടുത്ത് വരൂവെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

Advertisment