നിര്‍മ്മാണത്തിലിരിക്കുന്ന പുതിയ വീട്ടിലെത്തി പണിക്കാര്‍ക്ക് കൂലി കൊടുത്തു മടങ്ങവെ സ്‌കൂട്ടറില്‍ കാറിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം; സംഭവം പത്തനംതിട്ടയില്‍

ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Saturday, July 4, 2020

പുതുശേരിഭാഗം : നിര്‍മ്മാണത്തിലിരിക്കുന്ന പുതിയ വീട്ടിലെത്തി പണിക്കാര്‍ക്ക് കൂലി കൊടുത്തു മടങ്ങവെ സ്‌കൂട്ടറില്‍ കാറിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം. പുതിയ വീട്ടിൽ താമസിക്കാൻ സൂര്യ ദേവിനും സൗരവിനും ഒപ്പം ഇനി അമ്മയില്ല. ഇന്നലെ എംസി റോഡിൽ കിളിവയൽ ജംക്‌ഷനിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച പുതുശേ‌രിഭാഗം ലക്ഷ്മി നിവാസിൽ നിഷയുടെ പെട്ടെന്നുള്ള വേർപാട് കുടുംബത്തെയും നാടിനെയും കണ്ണീരിലാഴ്ത്തി.

കോട്ടമുഗളിൽ നിർമാണത്തിലിരിക്കുന്ന വീട്ടിലെത്തി ജോലിക്കാർക്ക് കൂലി നൽകി തിരിച്ചു വരുമ്പോഴാണ് നിഷയുടെ സ്കൂട്ടറിൽ കാറിടിച്ചത്. സൂര്യദേവ് എട്ടാം ക്ലാസിലാണ്. സൗരവ് എൽകെജി വിദ്യാർഥിയും. നിഷയുടെ ഭർത്താവ് ദക്ഷിണാഫ്രിക്കയിലാണ്. നിഷയും മക്കളും നിഷയുടെ അച്ഛൻ രാമചന്ദ്രൻ നായർക്കൊപ്പമാണ് താമസം.

പന്തളം എൻഎസ്എസ് മെഡിക്കൽ മിഷൻ ആശുപത്രിയിലെ നഴ്സിങ് ട്യൂട്ടറായിരുന്ന നിഷ ഇന്നലെ അവധിയെടുത്താണ് പുതിയ വീടിന്റെ നിർമാണ കാര്യങ്ങൾക്കായി പോയത്.

×