New Update
റിയാദ്: സൗദിയില്‍ ട്രെയിലർ കൊക്കയിലേക്ക് മറിഞ്ഞു മലയാളി ട്രക്ക് ഡ്രൈവർ മരണപ്പെട്ടു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി നിതീഷ് ആണ് മരണപ്പെട്ടത്. റിയാദിൽ നിന്ന് 850 കിലോമീറ്റർ അൽഹാന എന്ന സ്ഥലത്താണ് അപകടം നടന്നത്. റോഡ് ഡിവൈഡർ തകർത്തു ലോറി ഗർത്ഥത്തിലേക്ക് മറിയുകയായിരുന്നു.
Advertisment
അൽബാഹയിലെ അൽ വജ്ന കമ്പനിയിൽ ജോലി ചെയ്തു വരികയാണ്. മൃതദേഹം നിംറ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവ സ്ഥലത്തേക്ക് സുഹൃത്തുക്കളും നാട്ടുകാരും എത്താനുള്ള ശ്രമത്തിലാണ്.