പാറ്റ്ന: കോവിഡ് രോഗികളെ കണ്ടെത്തുന്നതിന് നാലു ജില്ലകളില്‍ വീടുകള്‍ കയറിയുള്ള പരിശോധന നടപ്പാക്കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. വ്യാഴാഴ്ച മുതല്‍ ഇതിന്റെ പ്രവര്‍ത്തനം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
/sathyam/media/post_attachments/nz6dFnSpiA3fEljlU5tp.png)
ബേഗുസരായി, സിവാന്‍, നളന്ദ, നവാഡ എന്നീ ജില്ലകളിലാണ് പ്രത്യേക പരിശോധന നടത്തുക. രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയാണ് പദ്ധതി നടപ്പാക്കുക. ഇത്തരം പ്രദേശങ്ങളില്‍ മൂന്ന് കിലോമീറ്റര്‍ ചുറ്റളവ് രോഗ കേന്ദ്രമായി പരിഗണിച്ച് ഊര്‍ജിത പരിശോധന നടത്തും. മുതിര്‍ന്ന പൗരന്‍മാരുടെ കാര്യത്തില്‍ പ്രത്യേക പരിഗണന ഉണ്ടാകും.
മാര്‍ച്ച് 1 നും 23 നും ഇടയില്‍ സംസ്ഥാനത്ത് എത്തിയവരെ കണ്ടെത്തുന്നതിനും വീടു കയറിയുള്ള പരിശോധനാ രീതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബീഹാറില്‍ ഇതുവരെ 66 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 26 ആളുകള്‍ രോഗം ഭേദമായവരാണ്.
പരിശോധന പ്രവര്‍ത്തനങ്ങള്‍ക്ക് പോകുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ അനുവദിക്കുമെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി.