പാല: മകൻ ഇങ്ങനെയൊരു ക്രൂരകൃത്യം ചെയ്യുമെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് അഭിഷേകന്റെ അച്ഛൻ ബൈജു. സഹപാഠിയെ മകൻ കൊല്ലപ്പെടുത്തിയെന്ന വിവരം പൊലീസ് സ്റ്റേഷനിൽ നിന്നാണ് ബൈജുവിനെ അറിയിച്ചത്. പെൺകുട്ടിയോട് ചെറിയ ഒരിഷ്ടമുണ്ടെന്ന് പറഞ്ഞിരുന്നുവെന്നും മകൻ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നാണ് ബൈജു പറയുന്നത്.
/sathyam/media/post_attachments/w9zQCPDU5DV8JiMHexgi.jpg)
അമ്മയെ ഫോണിൽ വിളിച്ച് സംസാരിച്ച് കൊണ്ടിരിക്കുമ്പോഴാണ് നിതിന അഭിഷേകന്റെ കത്തിക്കിരയായത്. രണ്ടു ദിവസം മുമ്പ് അഭിഷേക് പിടിച്ചു വാങ്ങിയ ഫോണ്‍ തിരികെ വാങ്ങാനാണ് ഇരുവരും തമ്മിൽ പരീക്ഷയ്ക്ക് ശേഷം കോളജിൽ കണ്ടത്. തമ്മിൽ വാക്കേറ്റമുണ്ടാകുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരനെത്തുമ്പോഴേക്കും നിതിന കുത്തേറ്റ് വീണിരുന്നു.
അകലുന്നുവെന്ന് തോന്നിയപ്പോള്‍ അഭിഷേകിന് തുടങ്ങിയ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. മകളുടെ ചേതനയറ്റ ശരീരം കണ്ട് തളര്‍ന്നു പോയ അമ്മ മകൾ തിരികെ വരുമെന്നായിരുന്നു തന്നെ ആശ്വസിപ്പിക്കാനെത്തിയവരോട് കരഞ്ഞു പറയുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us