കോട്ടയം: നിതിനാ മോളെ കൊലപ്പെടുത്താൻ പ്രതി അഭിഷേക് പുതിയ ബ്ലേഡ് വാങ്ങിയതായി മൊഴി. ഒരാഴ്ച മുൻപ് കൂത്താട്ടുകുളത്തെ കടയിൽ നിന്നാണ് ബ്ലേഡ് വാങ്ങിയത്. പേപ്പർ കട്ടറിൽ ഉണ്ടായിരുന്ന പഴയ ബ്ലേഡ് മാറ്റി പുതിയത് ഇടുകയായിരുന്നു. ഈ കടയിൽ അടക്കം പൊലീസ് തെളിവെടുപ്പ് നടത്തും. പ്രതിയെ ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
/sathyam/media/post_attachments/mGG06NVUyazzOCi1goLC.jpg)
ഇന്ന് തന്നെ സംഭവം നടന്ന് പാലാ സെന്റ് തോമസ് കോളജിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രണയം നിരസിച്ചതോടെ പെൺകുട്ടിയുടെ അമ്മയ്ക്ക് അടക്കം ഇയാൾ ഭീഷണി സന്ദേശം അയച്ചിരുന്നു. ഫോൺ വിവരങ്ങൾ ശേഖരിക്കാനും പോലീസ് നടപടി തുടങ്ങിയിട്ടുണ്ട്.
/sathyam/media/post_attachments/YKMLnPJHeMEDDxFdxIba.jpg)
നിതിനയുടെ പോസ്റ്റുമോർട്ടം രാവിലെ 9ന് കോട്ടയം മെഡിക്കൽ കോളേജിൽ നടക്കും. നടപടികൾ വീഡിയോയിൽ ചിത്രീകരിക്കാൻ പൊലീസ് നിർദശിച്ചിട്ടുണ്ട്. നിതിനയുടെ മൃതദേഹം ഉച്ചയോടെ തലയോലപ്പറമ്പിലെ വീട്ടിൽ പൊതുദർശനത്തിന് വക്കും. പിന്നീട് ബന്ധുവീട്ടിൽ സംസ്‌കരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us