Advertisment

'നിത്യാനന്ദം' ഇന്ത്യയില്‍ തന്നെ, 'കൈലാസം' വിശാഖപട്ടണത്ത്..

New Update

വിവാദ സ്വാമി 24 മണിക്കൂറും ലൈവ്

വിവാദ ആള്‍ദൈവം നിത്യാനന്ദ ഇക്വഡോറിനടത്ത് ദ്വീപ് വിലയ്ക്കുവാങ്ങിയെന്നും അവിടെ 'കൈലാസം' എന്ന തന്റെ സ്വന്തം രാജ്യം സ്ഥാപിച്ചെന്നുമുള്ള വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍, ഇക്വഡോര്‍ ഇത്് നിഷേധിച്ചു. നിത്യാനന്ദയ്ക്ക അഭയം കൊടുത്തിട്ടിലെന്നു വെളിപ്പെടുത്തുകയും ചെയ്തിരുന്നു. വിദേശകാര്യ മന്ത്രാലയവും ഇയാള്‍ ഇന്ത്യ വിട്ടിട്ടില്ലെന്നു സ്ഥിരീകരിച്ചിരുന്നു. അതേസമയം, നിത്യാനന്ദയുടെ ആശ്രമത്തിലെ 'വിശ്വാസികളുടെ' ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

Advertisment

publive-image

നിത്യാനന്ദയുടെ ആശ്രമത്തിലെ ആരാധികമാര്‍

അതിസുന്ദരികളാണ് നിത്യാനന്ദയുടെ 'വിശ്വാസികള്‍'. കൂടാതെ കടല്‍ത്തീരത്ത് യോഗ പരിശീലിക്കുന്ന ചിത്രവും നിത്യാനന്ദ ധ്യാനനിരതനായിരിക്കുന്ന ചിത്രങ്ങളുമുണ്ട്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് നിത്യാനന്ദയുടെ ആശ്രമമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് പുറത്തുവന്നു. വിശാഖപട്ടണത്തെ തീരത്താണ് സ്വാമിയുടെ യോഗാപരിശീലനമെന്ന് ഒറ്റനോട്ടത്തില്‍ മനസിലാകും.

publive-image

നിത്യാനന്ദയുടെ ആശ്രമത്തിലെ ആരാധികമാര്‍

അതേസമയം, ഗുജറാത്തിലെ അഹമ്മദാബാദിലാണ് 'കൈലാസ'മെന്നും പറയപ്പെടുന്നു. ഇവിടെ ആശ്രമം സ്ഥാപിക്കാന്‍ പണപ്പിരിവ് നടത്തിയതിന് നിത്യാനന്ദയുടെ വെബ്‌സൈറ്റ് നിരോധിച്ചിരുന്നു. നിത്യാനന്ദ തന്റെ യൂട്യൂബ് ചനലില്‍ 24 മണിക്കൂര്‍ ലൈവിലുണ്ടായിട്ടും അധികൃതര്‍ക്ക് ഇത് കണ്ടെത്താന്‍ കഴിയത്തത് ഇയാള്‍ക്ക് ഉന്നതരുടെ സഹായമുണ്ടെന്ന് സ്ഥിരീകരിക്കുന്നു. ഏതോ വമ്പന്‍മാരുടെ തണലിലാണ് നിത്യാനന്ദ ഇപ്പോഴുമുള്ളത്.

കഴിഞ്ഞദിവസം കോടതിയെപോലും വിവാദ ആള്‍ദൈവം നിത്യാനന്ദ വെല്ലുവിളിച്ചിരുന്നു. താന്‍ പരമശിവനാണെന്നാണ് നിത്യാനന്ദയുടെ അവകാശവാദം. ആര്‍ക്കും തന്നെ തൊടാനാവില്ല. ഒരു പൊട്ട കോടതിക്കും തന്നെ പ്രോസിക്യൂട്ട് ചെയ്യാനാവില്ലെന്നും നിത്യാനന്ദ വീഡിയോയില്‍ പറയുന്നു.

publive-image

നിത്യാനന്ദ 'വിശ്വാസികളോട്' സംസാരിക്കുന്നു

തന്റെ അനുയായികളെ അഭിസംബോധന ചെയ്യുന്ന വിധത്തിലാണ് നിത്യാനന്ദയുടെ വീഡിയോ- ''സത്യവും യാഥാര്‍ഥ്യവും ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടും. ഞാന്‍ എന്റെ സത്യസന്ധത തെളിയിക്കും. എന്നെ ആര്‍ക്കും തൊടാന്‍ സാധിക്കില്ല. ഒരു മണ്ടന്‍ കോടതിക്കും എന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയില്ല. ഞാന്‍ പരമ ശിവനാണ്. മനസ്സിലായോ''. -നിത്യാനന്ദ പറയുന്നു.

publive-image

നിത്യാനന്ദ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം

രണ്ടു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അനധികൃതമായി തടവില്‍ പാര്‍പ്പിച്ചെന്ന ബംഗളൂരു സ്വദേശികളായ മാതാപിതാക്കളുടെ പരാതിയില്‍ നിത്യാനന്ദക്കെതിരേ പോലീസ് അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് നിത്യാനന്ദ രാജ്യത്തുനിന്ന് മുങ്ങിയെന്ന് അഭ്യൂഹം പരന്നത്. 'കൈലാസ' എന്ന ഹിന്ദു രാജ്യം സ്ഥാപിച്ചതായി അവകാശപ്പെട്ട നിത്യാനന്ദ 'ഭൂമിയിലെ മഹത്തായ ഹിന്ദു രാജ്യം'' എന്നാണ് കൈലാസയെ കുറിച്ച് വെബ്സൈറ്റില്‍ അവകാശപ്പെടുന്നത്. പ്രധാനമന്ത്രിയും മന്ത്രിസഭയുമെല്ലാമുള്ള പരമാധികാര റിപ്പബ്ലിക് ആണിത്. കൈലാസത്തിലെ ജനങ്ങള്‍ക്ക് ഭക്ഷണം, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം എന്നിവ സൗജന്യമായിരിക്കും. പക്ഷേ രാജ്യം മുന്നോട്ടുകൊണ്ടുപോകുന്നതിന് പൗരന്‍മാര്‍ ഉദാരമായി സംഭാവന നല്‍കണമെന്ന് നിത്യാനന്ദ വെബ്സൈറ്റില്‍ അഭ്യര്‍ഥിക്കുന്നു.

 

india kailasa nithyananda
Advertisment