ഇതുവരെ കേട്ടതും കണ്ടതുമൊന്നുമല്ല നിത്യാനന്ദ ; എന്റെ ശരീരമാസകലം അയാളുടെ ചിത്രം പച്ചകുത്തി ;  ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവാവ്‌

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, January 29, 2020

മൈസൂരു : നിത്യാനന്ദയ്‌ക്കെതിരേ ഗുരുതര ആരോപണവുമായി യുവാവ് രംഗത്ത്. ഇതുവരെ കേട്ടതും കണ്ടതുമൊന്നുമല്ല നിത്യാനന്ദയെന്നും തെളിവുകള്‍ സഹിതം വ്യക്തമാക്കുകയാണ് വിജയകുമാര്‍ എന്ന യുവാവ്. കലൈഞ്ജര്‍ ടിവി അഭിമുഖത്തിലാണ് നിത്യാനന്ദ ആശ്രമത്തില്‍ നടക്കുന്ന കൊടുംക്രൂരതകള്‍ ഇയാള്‍ എണ്ണിയെണ്ണി പറയുന്നത്.

പത്തുവര്‍ഷം താന്‍ നിത്യാനന്ദയ്‌ക്കൊപ്പമുണ്ടായിരുന്നെന്നും. അന്ന് തന്റെ ശരീരമാസകലം അയാളുടെ ചിത്രം പച്ചകുത്തിയിട്ടുണ്ടെന്നും എന്നാല്‍ ഇന്ന് താന്‍ അയാളെ ശിക്ഷിക്കാനാണ് പോരാടുന്നതെന്നും വിജയകുമാര്‍ പറയുന്നു.

വിജയകുമാറിന്റെ വാക്കുകളിങ്ങനെ… നിത്യാനന്ദ എത്ര വലിയ കുറ്റവാളിയാണോ അത്ര തന്നെ ഞാനും കുറ്റവാളിയാണ്. കാരണം അയാള്‍ക്കൊപ്പം പത്തുവര്‍ഷം ഞാനും ഉണ്ടായിരുന്നു.

ചെയ്യാന്‍ പാടില്ലാത്ത പലതും ഞാന്‍ ചെയ്തു. ആ കുറ്റങ്ങളൊക്കെ ഏറ്റുപറയാന്‍ ഞാന്‍ തയാറാണ്. അതിന് നീതിപീഠം നല്‍ക്കുന്ന എന്തു ശിക്ഷയും ഞാന്‍ ഏറ്റുവാങ്ങും. അത്രമാത്രം നടുക്കുന്ന കാര്യങ്ങളാണ് നിത്യാനന്ദയുടെ ആശ്രമത്തില്‍ നടക്കുന്നത്.

മൈസൂരുവിനടുത്തുള്ള നിത്യാനന്ദയുടെ ആശ്രമത്തിലായിരുന്നു ഞാന്‍. ഏകദേശം മൂവായിരത്തോളം അംഗങ്ങള്‍ അവിടെയുണ്ട്. ഇതില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്. ഇവരില്‍ മിക്കവരും നിത്യാനന്ദയുടെ പീഡനങ്ങള്‍ക്കിരയായിട്ടുണ്ട്.

ഒന്നര വര്‍ഷം മുമ്പുതന്നെ ഇയാള്‍ ഇന്ത്യ വിട്ടെന്നാണ് തന്റെ വിശ്വാസമെന്നും യുവാവ് പറയുന്നു. ഇതേ ആശ്രമത്തിലെ രഹസ്യ അറയില്‍ ഇപ്പോഴും നിത്യാനന്ദയുണ്ടെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്. ഇത് കണ്ടെത്താന്‍ നിമിഷങ്ങള്‍ മതി.

ആശ്രമം റെയ്ഡ് ചെയ്യണം. അവിടെയുള്ളവരെ ചോദ്യം ചെയ്യണം. അവിടെയുള്ള യുവതികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇപ്പോഴും സജീവമാണ് നിത്യാനന്ദ. അങ്ങനെ ഒരാളെ കണ്ടെത്താന്‍ എന്താണ് ബുദ്ധിമുട്ട്?. വിജയ കുമാര്‍ ചോദിക്കുന്നു.

2008 മുതല്‍ 2018 വരെ നിത്യാനന്ദയ്‌ക്കൊപ്പം ഉണ്ടായിരുന്ന താന്‍ അയാളുടെ സകല നെറികേടിനും കൂട്ടുനിന്നുവെന്നും അമ്പരപ്പിക്കുന്ന വാക്‌സാമര്‍ഥ്യത്തിലൂടെയാണ് നിത്യാനന്ദ ആളുകളെ വലയിലാക്കുന്നതെന്നും വിജയകുമാര്‍ പറയുന്നു.അവിടെയുള്ള സത്രീകളില്‍ പലരും നിത്യാനന്ദയോട് അപൂര്‍വമായ പ്രണയം കാത്തുസൂക്ഷിക്കുന്നവരാണ്.

എന്നോട് എന്താണ് അദ്ദേഹം ഇഷ്ടമാണെന്ന് പറയാത്തതെന്ന് വരെ ചിന്തിക്കുന്നവരാണ് ഏറെ. രഞ്ജിതയുമായുള്ള വിഡിയോ വൈറലായതിന് പിന്നാലെയും ഇതുതന്നെയാണ് അവസ്ഥയെന്നും വിജയകുമാര്‍ വെളിപ്പെടുത്തുന്നു.

അമാവാസി ദിനത്തില്‍ നിത്യാനന്ദ തയ്യാറാക്കുന്ന മരുന്ന് എല്ലാവര്‍ക്കും നല്‍കും. ഇത് കഴിച്ചാല്‍ ഇയാളോടുള്ള വിധേയത്വം കൂടുമെന്നും സുന്ദരിമാര്‍ എപ്പോഴും ഒപ്പം വേണമെന്നുള്ളത് ഇയാളുടെ നിര്‍ബന്ധമായിരുന്നുവെന്നും വിജയകുമാര്‍ പറയുന്നു. ഇവരെ കണ്ട് ഒരുപാട് പേര്‍ ആശ്രമത്തിലെത്തും. ഇതാണ് അയാളുടെ ബിസിനസ് വിജയത്തിന്റെ തന്ത്രം.

കോടിക്കണക്കിന് സ്വത്ത് ആശ്രമത്തിന് എഴുതി വച്ച് കുടുംബസമേതം അവിടെ താമസിക്കുന്ന ഒരുപാട് പേരുണ്ട്. മോഡലുകളെ നിരത്തി പരസ്യം ചെയ്യുന്ന പോലെയാണ് സുന്ദരിമാരായ പെണ്‍കുട്ടികളെ കാണിച്ച് ആളുകളെ വശീകരിക്കുന്നത്.

ഇതിന് പുറമേ വ്യാജ ട്രസ്റ്റുകളുണ്ടാക്കി വന്‍ പണം തട്ടിപ്പാണ് നടന്നിരിക്കുന്നത്. അതുപോലെ ചെറിയ ആശ്രമങ്ങളെ സാമ്പത്തികമായി സഹായിക്കും.

എന്നിട്ടും ഈ പണത്തിന് പകരമായി ആ ആശ്രമങ്ങളും അവരുടെ സ്വത്തുക്കളും പിടിച്ചെടുക്കും. ഇത്തരത്തില്‍ നാലു ആശ്രമങ്ങള്‍ പിടിച്ചെടുക്കാന്‍ എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തത് ഞാനാണ്. ഇതെല്ലാം ഞാന്‍ കോടതിയില്‍ തുറന്നു പറയും.

ആശ്രമത്തില്‍ മരണപ്പെട്ട സംഗീത ഇതിന്റെയെല്ലാം തെളിവുകള്‍ സൂക്ഷിച്ചിരുന്നുവെന്നും അതിനു പിന്നാലെയാണ് മരണം അവളെ തേടിയെത്തിയതെന്നും പന്‍ഡ്രൈവില്‍ സൂക്ഷിച്ചിരുന്നു.

ആശ്രമത്തില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളുടെയും തെളിവുകള്‍ അവള്‍ ശേഖരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അവളുടെ മരണം. മാത്രമല്ല 2015 മുതല്‍ താനും ലൈംഗികപീഡനത്തിനിരയായതായി യുവാവ് വെളിപ്പെടുത്തി.

×