കൊല്ലം : പുനലൂരിൽ പുതുവൽസരാഘോഷത്തിനായി വ്യാജ കുറിപ്പടി ഉപയോഗിച്ച് നൈട്രാസെപ്പാം ഗുളികകള്‍ ശേഖരിച്ച ബിരുദ വിദ്യാര്‍ത്ഥിയടക്കം 2 പേര്‍ പിടിയില്‍. കല്ലുമല സ്വദേശികളാണ് അലൻ ജോർജും, വിജയ് യും ആണ് പിടിയിലായത്. രോഗമില്ലാത്തവർ നൈട്രാസെപ്പാം കഴിച്ചാൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ അതേ ഫലമാണ് ഉണ്ടാകുക. ആകെ 82 നൈട്രാസെപ്പാം ഗുളികകളാണ് പൊതികളായി സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
/sathyam/media/post_attachments/2EDN5WvKqxNztJW71v9v.jpg)
ഡോക്ടറുടെ ശുപാർശയുണ്ടെങ്കിൽ മാത്രമേ ഈ ഗുളിക മരുന്നു കടകളിൽ വിൽക്കാന്‍ സാധിക്കൂ എന്നിരിക്കെയാണ് ഇത്ര കൂടിയ അളവില്‍ ഗുളികകള്‍ കണ്ടെത്തിയത്. ലഹരി ഗുളിക എന്ന നിലയിൽ നൈട്രാസെപ്പാം ഉപയോഗിക്കാൻ ശ്രമിച്ച രണ്ടു യുവാക്കളാണ് നിലവില്‍ അറസ്റ്റിലായത്.
അലൻ ജോർജ് മുൻപ് കഞ്ചാവ് കടത്തിയ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് എക്‌സൈസ് പറഞ്ഞു. വിജയ് ബിരുദ വിദ്യാർഥിയാണ്. പുതുവൽസര ആഘോഷത്തിനായാണ് ഇരുവരും ഗുളികകൾ സമാഹരിച്ചതെന്നും എക്സൈസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us