Advertisment

നിയമ സഭാ തെരഞ്ഞെടുപ്പ്; ക​ണ്ണൂ​രി​ല്‍ മ​ത്സ​രി​ക്കാ​മെ​ന്ന് മു​ല്ല​പ്പ​ള്ളി രാമചന്ദ്രന്‍

New Update

ന്യൂ​ഡ​ല്‍​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​ര രം​ഗ​ത്തി​റ​ങ്ങാ​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ സ​മ്മ​തി​ച്ചു. മ​ത്സ​രി​ക്ക​ണ​മെ​ന്ന ഹൈ​ക്ക​മാ​ന്‍​ഡ് നി​ര്‍​ദ്ദേ​ശം ക​ണ​ക്കി​ലെ​ടു​ത്താ​ണ് മ​നം​മാ​റ്റം.

Advertisment

publive-image

ക​ണ്ണൂ​രി​ല്‍ മ​ത്സ​രി​ക്കാ​മെ​ന്നാ​ണ് മു​ല്ല​പ്പ​ള്ളി ദേ​ശീ​യ നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​യി​ച്ചാ​ല്‍ കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​നം ഒ​ഴി​യാ​മെ​ന്ന നി​ര്‍​ദ്ദേ​ശ​വും അ​ദ്ദേ​ഹം മു​ന്നോ​ട്ടു​വ​ച്ചു. ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​നം ചൊ​വ്വാ​ഴ്ച​യു​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം.

നേ​ര​ത്തെ താ​ന്‍ മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​കി​ല്ലെ​ന്ന് മു​ല്ല​പ്പ​ള്ളി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മു​ന്ന​ണി​യെ അ​ധി​കാ​ര​ത്തി​ല്‍ എ​ത്തി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മെ​ന്നും മ​ത്സ​ര രം​ഗ​ത്തു​വ​രു​ന്ന​തി​നോ​ട് താ​ത്പ​ര്യ​മി​ല്ലെ​ന്നു​മാ​ണ് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ച​ത്. മു​ല്ല​പ്പ​ള്ളി​യെ ഒ​ഴി​വാ​ക്കി​യു​ള്ള പ​ട്ടി​ക​യാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വം ഹൈ​ക്ക​മാ​ന്‍​ഡി​ന് കൈ​മാ​റി​യ​ത്.

NIYAMASABA ELECTION MULLAPALLY RAMACHANDRAN
Advertisment