New Update
തിരുവനന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നതിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ച് യുഡിഎഫ്.
Advertisment
ഗവര്‍ണര്‍ക്കെതിരെ നിയമസഭാ കവാടത്തില്‍ പ്രതിഷേധിക്കുമെന്ന് യുഡിഎഫ് നേതാക്കള്‍ അറിയിച്ചു. ഇതിനു പിന്നാലെ യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭയില്‍ യോഗം ചേര്‍ന്നു. പ്രമേയം മാത്രം പോരെന്നും നിയമ നിര്‍മാണം നടത്തണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
അതേസമയം, പ്രത്യേക നിയമസഭ വിളിച്ചു ചേര്‍ക്കാനുള്ള അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന് വ്യക്തമാക്കി.