എതിരാളികളെത്തും മുമ്പ് ഒരുവട്ടം ഓട്ടപ്രദക്ഷണം പൂര്‍ത്തിയാക്കി പ്രമോദ് നാരായണന്‍, പ്രചരണത്തിന് ചുക്കാന്‍ പിടിച്ച് സിറ്റിംങ് എംഎല്‍എ രാജുഎബ്രഹാം .സിറ്റിംങ് സീറ്റ് വിട്ടു കൊടുത്തിട്ടും കലഹമില്ലാതെ ഇടതുമുന്നണിയ്ക്ക് മാതൃകയായി രാജുവിന്‍റെ റാന്നി

New Update

പത്തനംതിട്ട:  റാന്നിയില്‍ മുന്നണികളുടെ സ്ഥാനാര്‍ത്ഥി ചിത്രം തെളിയും മുമ്പെ മണ്ഡലത്തില്‍ ഒരുവട്ടം ഓട്ടപ്രദക്ഷിണം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി അഡ്വ പ്രമോദ് നാരായണന്‍.സിപിഎമ്മിന്‍റെ സിറ്റിങ് സീറ്റായ റാന്നി കേരളാ കോണ്‍ഗ്രസിന് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചിട്ടും ഒരിലയനക്കം ഉണ്ടാകാത്തവിധം മണ്ഡലത്തില്‍ പ്രമോദ് നാരായണനെ പിന്‍ഗാമിയാക്കാന്‍ ഓടിനടക്കുന്നത് സിറ്റിംങ് എംഎല്‍എ രാജുഎബ്രഹാമാണ്.മലബാറില്‍ ഉള്‍പ്പെട്ട സ്ഥാനാര്‍ത്ഥി നിര്‍ണയം വിവാദമായ സിപിഎമ്മില്‍ ഇത്തവണ ഐക്യത്തോടെ മാതൃകയാകുകയാണ് ഇടതുമുന്നണിയ്ക്ക് റാന്നി.

Advertisment

publive-image

സംസ്ഥാനത്ത് തന്നെ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും പ്രഗല്‍ഭരിലൊരാളെന്നതാണ് റാന്നിയില്‍ അഡ്വ പി എന്‍ പ്രമോദ് നാരായണന്‍റെ പ്രത്യേകത.യുവജന രാഷ്ട്രീയത്തില്‍ ദേശീയ റിക്കോഡിന് ഉടമയാണ് പ്രമോദ്. 22-ാം വയസില്‍ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായി ചുമതലയേല്‍ക്കുമ്പോള്‍ അന്ന് ഇന്ത്യയില്‍ ഏറ്റവും പ്രായം കുറഞ്ഞ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു ഇദ്ദേഹം.

അതിനുമുമ്പ് എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ സംസ്ഥാനസ്കൂള്‍ കൗണ്‍സിലിന്‍റെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടതും ചരിത്രം.പിന്നീട് അത് സര്‍വ്വകലാശാല യൂണിയന്‍ ജനറല്‍സെക്രട്ടറിയും സെനറ്റ് അംഗവുമായി. എസ്എഫ്ഐയിലൂടെ യായിരുന്നു പ്രമോദിന്‍റെ രാഷ്ട്രീയ ചുവടു വയ്പ്പ്. കേരളകോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഇന്ന് റാന്നിയിലേയ്ക്ക് നിയോഗിക്കപ്പെട്ടപ്പോഴും പഴയ ഇടത് രാഷ്ട്രീയ പാരമ്പര്യം പ്രമോദിന് മുതല്‍കൂട്ടാകുകയാണ് .

യുഡിഎഫിനും എന്‍ഡിഎയ്ക്കും റാന്നിയില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞിട്ടില്ല.കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി ലിസ്റ്റ് ഇന്ന് പ്രഖ്യാപിക്കുമ്പോള്‍ റാന്നിയിലെ തെരഞ്ഞെടുപ്പ് ചിത്രം ഏതാണ്ട് തെളിയും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൂടിയായാല്‍ ചിത്രം തെളിയും.

ഇടത് മുന്നണിയ്ക്ക് വ്യക്തമായ രാഷ്ട്രീയമേല്‍ക്കൈയുള്ള മണ്ഡലമാണ് റാന്നി. രാജു എബ്രഹാം തുടര്‍ച്ചയായി വിജയങ്ങള്‍ നേടിയ നാട്. പ്രമോദിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നതും രാജു എബ്രഹാമാണ്. സിറ്റിംഗ് എംഎല്‍എ സ്വന്തം മണ്ഡലത്തില്‍ മറ്റൊരു സ്ഥാനാര്‍ത്ഥിക്കുവേണ്ടി പ്രചാരണ ചുമതലവഹിക്കുന്ന മണ്ഡലമെന്ന പ്രത്യേകതയും റാന്നിക്കുണ്ട്. എതിരാളികളെ കൂടി ലഭിച്ചാല്‍ റാന്നി ആവേശത്തിലാകും.

niyamasaba election
Advertisment