Advertisment

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തോറ്റ എംപിമാരുടെ വമ്പന്‍പട ! ഐ ആം ദ സീനിയര്‍ മോസ്റ്റ് എംപി ഓഫ് കേരള മുതല്‍ തോറ്റപ്പോഴും വിജാരവം മുഴക്കിയ എംപി വരെ മത്സരിക്കാനുള്ള ആഗ്രഹത്തില്‍. മട്ടന്നൂര്‍ ലക്ഷ്യമിട്ട് പികെ ശ്രീമതി, ആലത്തൂരോ ,കോങ്ങാട്ടോ മത്സരിക്കാനൊരുങ്ങി പികെ ബിജു, എറണാകുളത്ത് വീണ്ടും ഒരു കൈനോക്കാന്‍ പി രാജീവ്. മലമ്പുഴ വേണമെന്ന് എംബി രാജേഷും എന്‍ എന്‍ കൃഷ്ണദാസും ! പി ജയരാജനെ പാര്‍ട്ടിക്കോട്ടയില്‍ മത്സരിപ്പിക്കണമെന്ന് ആവശ്യം. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തോറ്റ എംപിമാര്‍ സാമൂഹ്യമാധ്യമങ്ങളില്‍ സജീവം

New Update

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഏറെ ചര്‍ച്ചയായതാണ് കോണ്‍ഗ്രസ് എംപിമാരുടെ നിയമസഭയിലേക്കുള്ള മത്സരിക്കാനുള്ള ആഗ്രഹം.

Advertisment

ഇതോടെ കോണ്‍ഗ്രസ് എംപിമാരെ മത്സരിപ്പിക്കില്ലെന്ന് ഹൈക്കമാന്‍ഡ് നിലപാടെടുത്തു. എന്നാല്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത് ചില തോറ്റ എംപിമാര്‍ മത്സരത്തിനൊരുങ്ങുന്നതാണ്.

publive-image

എ സമ്പത്ത്

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സിപിഎം നേതാക്കളാണ് ഇക്കുറി മത്സരിക്കാന്‍ രംഗത്തുള്ളത്. സിപിഎമ്മിന്റെ തോറ്റ എംപിമാരുടെ ഒരു നീണ്ട നിരയാണ് കളത്തിലിറങ്ങാന്‍ കാത്തിരിക്കുന്നത്. അക്കൂട്ടത്തില്‍ ഐ ആം ദ സീനിയര്‍ മോസ്റ്റ് എംപി ഓഫ് കേരള എന്നുപറഞ്ഞ എ സമ്പത്ത് മുതല്‍ ജയിക്കുന്നതിന് മുന്‍പേ വിജയഗാനം പുറത്തിറക്കിയ എം.ബി രാജേഷ് വരെയുണ്ട്.

publive-image

എം.ബി രാജേഷ്

കണ്ണൂരില്‍ മത്സരിച്ച് തോറ്റ പി.കെ ശ്രീമതി, വടകരയില്‍ തോറ്റ പി ജയരാജന്‍, ആലത്തൂരില്‍ തോറ്റ പി.കെ ബിജു, പാലക്കാട് തോറ്റ എം.ബി രാജേഷ്, ആറ്റിങ്ങലില്‍ തോറ്റ എ.സമ്പത്ത്, എറണാകുളത്ത് തോറ്റ പി.രാജീവ്, കാസര്‍കോട് തോറ്റ കെ.പി സതീഷ് ചന്ദ്രന്‍, മലപ്പുറത്ത് തോറ്റ വി.പി സാനു, കൊല്ലത്ത് തോറ്റ കെ.എന്‍ ബാലഗോപാല്‍ എന്നിവരാണ് മത്സരിക്കാന്‍ തയ്യാറെടുക്കുന്നത്.

publive-image

പി.കെ ശ്രീമതി

മുന്‍ പാലക്കാട് എംപി എന്‍.എന്‍ കൃഷ്ണദാസും മത്സരിക്കാന്‍ നീക്കം തുടങ്ങിയത്. രണ്ടും മൂന്നും വട്ട ലോക്സഭയിലേക്കും നിയമസഭയിലുമൊക്കെ തിരഞ്ഞെടുക്കപ്പെടുകയും തോല്‍ക്കുകയും ചെയ്ത സിപിഎം നേതാക്കളാണ് വീണ്ടും മത്സരിക്കാന്‍ ആഗ്രഹിക്കുന്നത്.

തോറ്റ എംപിമാരില്‍ പലരും അണികളെ കൊണ്ട് തങ്ങള്‍ സ്ഥാനാര്‍ത്ഥികളാണെന്ന മട്ടില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി കഴിഞ്ഞു. മത്സരിക്കാന്‍ താല്‍പര്യമുള്ള മണ്ഡലങ്ങളിലെ പൊതുപരിപാടികളൊക്കെ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചാണ് പലരും കളം പിടിക്കുന്നത്. പികെ ശ്രീമതി കൂത്തുപറമ്പോ, മട്ടന്നൂറോ ആണ് ലക്ഷ്യമിടുന്നത്.

publive-image

പി.കെ ബിജു

വടകരയില്‍ കെ മുരളീധരനോട് പരാജയപ്പെട്ട ജയരാജന് ഇക്കുറി പാര്‍ട്ടിയുടെ ഉറച്ച കോട്ടകളിലേതെങ്കിലുമൊന്നു നല്‍കണമെന്നാണ് ആവശ്യം. ആലത്തൂരില്‍ പരാജയപ്പെട്ട ബിജു ലക്ഷ്യമിടുന്നത് അവിടെയുള്ള ഏതെങ്കിലുമൊരു സീറ്റാണ്. നിലവില്‍ തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബിജു ഇവിടെയും സീറ്റ് പ്രതീക്ഷിക്കുന്നുണ്ട്.

പാലക്കാട് വികെ ശ്രീകണ്ഠനോട് തോറ്റ എം ബി രാജേഷ് പക്ഷേ ഇക്കുറി മലമ്പുഴ തന്നെ കിട്ടണമെന്ന വാശിയിലാണ്. സുരക്ഷിത മണ്ഡലം എന്ന നിലയിലാണ് രാജേഷ് മലമ്പുഴ ലക്ഷ്യം വയ്ക്കുന്നത്. ഇവിടെ തന്നെയാണ് എന്‍എന്‍ കൃഷ്ണദാസിന്റെയും കണ്ണ്.

കൊല്ലത്ത് തോറ്റ കെഎന്‍ ബാലഗോപാല്‍, ആറ്റിങ്ങളില്‍ പരാജയപ്പെട്ട എ സമ്പത്ത് എന്നിവര്‍ കൊല്ലത്തെ സുരക്ഷിത മണ്ഡലങ്ങളിലാണ് കണ്ണുവച്ചിട്ടുള്ളത്. പക്ഷേ തോറ്റ നേതാക്കളൊക്കെ മത്സരിക്കുന്നതില്‍ അണികള്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്.

Advertisment