തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സിനെച്ചൊല്ലി നിയമസഭയില്‍ വാക്പോര്. ലോകായുക്തയുടെ ഒരധികാരവും എടുത്തുകളഞ്ഞിട്ടില്ലെന്ന് നിയമമന്ത്രി പി.രാജീവ് പറഞ്ഞു.
/sathyam/media/post_attachments/5HK4KgMlVSqE5NCW1iOM.jpg)
ലോകായുക്ത നിയമ ഭേദഗതി കാനം രാജേന്ദ്രനെയെങ്കിലും ബോധ്യപ്പെടുത്തണമെന്ന് അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയ സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ച സ്പീക്കര്‍, ബില്‍ അവതരണവേളയില്‍ നിരാകരണ പ്രമേയം കൊണ്ടുവരാമെന്ന് അറിയിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി.