ന്യൂഡല്‍ഹി: ഡല്‍ഹി നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത മലയാളി ഉള്‍പ്പെടെ 29 പേരെ ഉത്തര്‍പ്രദേശിലെ അലഹബാദില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ 16 പേര്‍ വിദേശികളാണ്.
/sathyam/media/post_attachments/x1SKZO01vBLkuuPYJeWv.jpg)
തബ് ലീഗ് പ്രവര്‍ത്തകരായ ഇന്‍ഡോനേഷ്യക്കാര്‍ക്ക് പള്ളിയില്‍ താമസമൊരുക്കാന്‍ സഹായിച്ചതിനും പൊലീസിനെ വിവരം അറിയിക്കാത്തതിനും അലഹബാദ് സര്‍വകലാശാല പ്രൊഫസര്‍ മുഹമ്മദ് ഷാഹിദും അറസ്റ്റിലായിട്ടുണ്ട്. ഇദ്ദേഹത്തെ റിമാന്‍ഡ് ചെയ്തു. മറ്റുള്ളവരെ ഐസൊലേറ്റ് ചെയ്തു.
അറസ്റ്റിലായവരില്‍ 9 പേര്‍ തായ്‌ലന്‍ഡ് സ്വദേശികളാണ്. ഒരു പശ്ചിമബംഗാള്‍ സ്വദേശിയുമുണ്ട്. വിദേശികള്‍ക്കെതിരെ വിദേശനിയമ ലംഘനത്തിന് കേസെടുത്തിട്ടുണ്ട്. ഇവര്‍ ടൂറിസ്റ്റ് വിസയിലാണ് ഇന്ത്യയിലെത്തിയത്.