Advertisment

ന​സീ​ർ വ​ധ​ശ്ര​മ​ക്കേ​സി​ൽ എ.​എ​ൻ. ഷം​സീ​ർ എം​എ​ൽ​എ​യെ ചോ​ദ്യം ചെ​യ്യാ​ൻ നിര്‍ബന്ധിതരായത് പി ജയരാജന്‍റെ കര്‍ശന നിലപാട് കാരണം. കൊലക്കേസുകള്‍ ജയരാജനില്‍ ചാര്‍ത്തി വിജയങ്ങള്‍ ഏറ്റെടുക്കുന്ന പതിവ് ഇനി നടക്കില്ലെന്ന് ജയരാജന്‍ അനുകൂലികള്‍

New Update

publive-image

Advertisment

ത​ല​ശേ​രി: സി.​ഒ.​ടി. ന​സീ​ർ വ​ധ​ശ്ര​മ​ക്കേ​സി​ൽ എ.​എ​ൻ. ഷം​സീ​ർ എം​എ​ൽ​എ​യെ എളുപ്പത്തില്‍ രക്ഷിക്കാന്‍ കഴിയാത്തവിധം കുരുക്ക് മുറുകുന്നു. എം​എ​ൽ​എ​യെ ചോ​ദ്യം ചെ​യ്യാ​ൻ അ​ന്വേ​ഷ​ണ​സം​ഘം തീ​രു​മാ​നി​ച്ചതോടെ സിപിഎം സമ്മര്‍ദ്ധത്തിലാണ്.

സിപിഎം കണ്ണൂര്‍ ലോബിയിലെ ഭിന്നതയാണ് ഷംസീറിനെ ചോദ്യം ചെയ്യുന്ന നിലയിലേയ്ക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നാണ് വിലയിരുത്തല്‍. ഷംസീര്‍ പ്രതിയാണെങ്കില്‍ ഇയാളെ സംരക്ഷിക്കാന്‍ പാടില്ലെന്ന കര്‍ശന നിലപാടാണ് പി ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കുള്ളത്.

കേസ് ആദ്യം ജയരാജന് നേരെ തിരിഞ്ഞതിനാല്‍ സംഭവത്തില്‍ അദ്ദേഹത്തിനു കടുത്ത അമര്‍ഷമുണ്ട്.

publive-image

കണ്ണൂരില്‍ നടക്കുന്ന എല്ലാ നെഗറ്റീവ് കാര്യങ്ങളും തന്‍റെ മേല്‍ മാത്രം ചാര്‍ത്തി പാര്‍ട്ടി രക്ഷപെടുകയും എല്ലാ നേട്ടങ്ങളും മറ്റുള്ളവര്‍ ഏറ്റെടുക്കുകയും ചെയ്യുന്നത് ഇനിയും അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ജയരാജന്‍. അതിനാല്‍ തന്നെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഷംസീറിന്റെ കാര്യത്തില്‍ ജയരാജന്‍ സ്വീകരിച്ചിരിക്കുന്നത്.

കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്ത​ലും തെ​ളി​വെ​ടു​പ്പും പൂ​ർ​ത്തി​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ഷം​സീ​ർ എം​എ​ൽ​എ​യെ ചോ​ദ്യം ചെ​യ്യാ​ൻ അ​ന്വേ​ഷ​ണ​സം​ഘം തീ​രു​മാ​നി​ച്ചത്.

കേ​സി​ൽ എ.​എ​ൻ. ഷം​സീ​ർ എം​എ​ൽ​എ​യു​ടെ മു​ൻ ഡ്രൈ​വ​ർ രാ​ജേ​ഷി​നെ അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. സി​പി​എം ക​ണ്ണൂ​ർ ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ലെ മു​ൻ സെ​ക്ര​ട്ട​റി കൂ​ടി​യാ​ണ് രാ​ജേ​ഷ്. ഇ​തേ​തു​ട​ർ​ന്ന് കേ​സി​ൽ ഷം​സീ​ർ എം​എ​ൽ​എ​യ്ക്ക് പ​ങ്കു​ണ്ടെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​യി​രു​ന്നു.

ക​ഴി​ഞ്ഞ മേ​യ് 18-ന് ​രാ​ത്രി​യി​ലാ​ണു ത​ല​ശേ​രി കാ​യ്യ​ത്ത് റോ​ഡി​ൽ​വ​ച്ചു ന​സീ​ർ ആ​ക്ര​മി​ക്ക​പ്പ​ട്ട​ത്. സു​ഹൃ​ത്തി​നൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രി​ക്ക​വെ ആ​യു​ധ​ങ്ങ​ളു​മാ​യി ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ​സം​ഘം ന​സീ​റി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

cot nazeer e p jayarajan
Advertisment