/sathyam/media/post_attachments/cbDOzV2DGzXlw6X2FKpW.jpg)
ചെന്നെെ: നീറ്റ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് നടൻ സൂര്യ നടത്തിയത് അനാവശ്യപ്രസ്താവനയെന്ന് മദ്രാസ് ഹൈക്കോടതി. എന്നാൽ, സൂര്യയ്‌ക്കെതിരെ കോടതിയലക്ഷ്യമില്ലെന്ന് കോടതി വ്യക്തമാക്കി. കൊവിഡ് സമയത്തും സേവനം നടത്തുന്ന കോടതിയെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും വ്യക്തമാക്കി.
നീറ്റ് പരീക്ഷ എഴുതാനിരുന്ന തമിഴ്നാട്ടിലെ മൂന്നു വിദ്യാർഥികൾ ആത്മഹത്യ ചെയ്തതിനെത്തുടർന്ന് സെപ്റ്റംബർ 13നാണ് കോവിഡ് വ്യാപന ഭീതിക്കിടയിലും പരീക്ഷ നടത്തുന്നതിനെതിരെ സൂര്യ പ്രസ്താവന ഇറക്കിയത്.
ഇതേത്തുടർന്ന് സൂര്യയ്ക്കെതിരെ കോടതിയലക്ഷ്യ നടപടികൾ എടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി എസ്.എം. സുബ്രഹ്മണ്യം ആവശ്യപ്പെടുകയായിരുന്നു. നടന്റെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട് അഭിഭാഷക അസോസിയേഷനും രംഗത്തുവന്നു. അതേസമയം, സൂര്യയെ പിന്തുണച്ച് ഹെെക്കോടതിയിലെ തന്നെ വിരമിച്ച ആറ് ജഡ്‌ജിമാർ രംഗത്തെത്തിയിരുന്നു