New Update
Advertisment
ന്യൂഡല്‍ഹി: ആരോഗ്യ പ്രവര്‍ത്തകരുടെ ഡാറ്റാബേസിന്റെ അനുപാതത്തില്‍ 1.65 കോടി കോവിഷീല്‍ഡ്, കോവാക്‌സിന്‍ ഡോസുകള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വാക്‌സിന്‍ ഡോസുകള്‍ അനുവദിക്കുന്നതില്‍ ഒരു സംസ്ഥാനത്തോടും വിവേചനം കാണിച്ചിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്യുന്നതിന്റെ പ്രാരംഭ ഘട്ടമാണ് നടക്കുന്നതെന്നും വരും ആഴ്ചകളില്‍ കുറവുകള്‍ നികത്തുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിതരണത്തിന്റെ അപര്യാപ്തത കാരണം പ്രകടിപ്പിക്കുന്ന ആശങ്ക പൂര്‍ണ്ണമായും അടിസ്ഥാനരഹിതമാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.