46 ജീവനക്കാര്‍ക്ക് കൊവിഡ്; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ശനിയാഴ്ച മുതല്‍ വിലക്ക്‌

New Update

publive-image

Advertisment

ഗുരുവായൂര്‍: ക്ഷേത്രത്തിലെ 46 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഗുരുവായൂരില്‍ ശനിയാഴ്ച മുതല്‍ ഭക്തര്‍ക്ക് വിലക്കേര്‍പ്പെടുത്തി. ക്ഷേത്രത്തില്‍ ഭക്തരെ വിലക്കുന്നതിനൊപ്പം ക്ഷേത്ര പരിസരം കൺടെയ്ൻമെന്റ്സോണാക്കി. എന്നാല്‍ പൂജകളും ചടങ്ങുകളും മുടക്കമില്ലാതെ നടക്കും.

ചില ക്ഷേത്ര ജീവനക്കാര്‍ക്കും സഹപൂജാരിമാര്‍ക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 46 ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

Advertisment