കൊറോണ വൈറസ് വുഹാനിലെ ചൈനീസ് ലാബോറട്ടറിയില്‍ നിന്ന് പടര്‍ന്നതാണെന്നതിന് നിലവില്‍ തെളിവുകളൊന്നുമില്ലെന്ന് ലോകാരോഗ്യസംഘടന

New Update

publive-image

ജനീവ: കൊറോണ വൈറസ് വുഹാനിലെ ചൈനീസ് ലാബോറട്ടറിയില്‍ നിന്ന് പടര്‍ന്നതാണെന്നതിന് നിലവില്‍ തെളിവുകളൊന്നുമില്ലെന്ന് ലോകാരോഗ്യസംഘടന ശാസ്ത്രജ്ഞര്‍.ഒരുമാസം നീണ്ടുനിന്ന അന്വേഷണമാണ് വിദഗ്ധരുടെ സംഘം നടത്തിയത്. വുഹാന്‍ ദൗത്യവുമായി ബന്ധപ്പെട്ടുളള പ്രാഥമിക റിപ്പോര്‍ട്ട് അടുത്ത ആഴ്ച അന്വേഷണസംഘം പ്രസിദ്ധീകരിക്കും.

Advertisment

അന്വേഷണത്തില്‍ വൈറസിനെ മനഃപൂര്‍വം സൃഷ്ടിച്ചതാണെന്ന് തെളിയിക്കാനുളള യാതൊരു തെളിവുകളും തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ചൈനയില്‍ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ നടക്കുന്ന വന്യജീവി വ്യാപാരമായിരിക്കാം മഹാമാരിക്ക് കാരണമായതെന്നും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു.

Advertisment