/sathyam/media/post_attachments/ieBbyGgZkuZ0iMXs6BfM.jpg)
പേവിഷബാധ വാക്‌സിന്‍ ഫലപ്രദമല്ലെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ തെരുവുനായ്ക്കളെ പിടികൂടുന്നതില്‍ നിന്ന് പിന്മാറി സന്നദ്ധപ്രവര്‍ത്തകര്‍ . നായകളെ പിടിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കടിയേറ്റാല്‍ പോലും സുരക്ഷിതമായ വാക്‌സിന്‍ ലഭിക്കുമോ എന്ന സംശയമാണ് കാരണം.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി റസ്‌ക്യു ഫോഴ്‌സാണ് പേവിഷബാധയുള്ള തെരുവുനായ്ക്കളെ പിടിച്ചിരുന്നത്്. ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി അപകടകാരികളായ ഒട്ടേറെ നായകളേയാണ് ഇആര്‍എഫ് ഇതിനകം പിടികൂടിയത്. എന്നാല്‍ വാക്‌സിന്‍ ഫലപ്രദമല്ലെന്ന് വന്നതോടെ തെരുവുനായകളെ പിടികൂടാന്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ ധൈര്യമില്ലെന്ന് ഇആര്‍എഫ് പറയുന്നു. ഇആര്‍എഫ് അടക്കമുളള സന്നദ്ധ സംഘടനകള്‍ പിന്‍മാറിയാല്‍ പിന്നെ പേപ്പട്ടികളെ പിടികൂടുക പോലും വലിയ വെല്ലുവിളിയാകും.
നായ്ക്കളിലെ പേവിഷബാധയില്‍ ഇരട്ടിയിലധികം വര്‍ദ്ധന, പഠന റിപ്പോര്‍ട്ട് പുറത്ത്
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് നായ്ക്കളിലെ പേവിഷബാധയില്‍ ഇരട്ടിയിലധികം വര്‍ധനയെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ പഠനറിപ്പോര്‍ട്ട് പുറത്ത്.
മുന്നൂറ് സാംപിളുകള്‍ പരിശോധിച്ചതില്‍ 168 എണ്ണം പോസിറ്റീവാണെന്ന് കണ്ടെത്തി. 2016ല്‍ 150 സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ 48 എണ്ണമായിരുന്നു പോസിററീവ്. പൂച്ചയുള്‍പ്പെടെ മറ്റ് മൃഗങ്ങളിലും വൈറസ് സാന്നിധ്യം ഇരട്ടിയായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us