Advertisment

യുവാക്കൾക്ക് നിയമനമില്ല ! കള്ളക്കടത്തുകാരിക്ക് (SSLC) ഒന്നേമുക്കാൽ ലക്ഷം ശമ്പളത്തിൽ മാനേജർ പോസ്റ്റിൽ നിയമനം - അപ്രഖ്യാപിത നിയമനനിരോധനത്തിൽ സർക്കാരിനെതിരെ യുവജന സംഘടനകൾ ?

New Update

publive-image

Advertisment

തിരുവനന്തപുരം: നിയമനങ്ങളുടെ പേരിൽ സർക്കാരിനെതിരെ യുവജനങ്ങൾ തിരിയുന്ന സാഹചര്യം ഉണ്ടായതിൽ സർക്കാരിന് ജാഗ്രതയുണ്ടായില്ലെന്ന് ഇടതു യുവജന സംഘടനകളിൽ നിന്നും വിമർശനം ഉയരുന്നു.

പതിറ്റാണ്ടുകളായി തൊഴിലിനായി യുവാക്കൾക്കൊപ്പം സമരപോരാട്ടങ്ങൾക്ക് ഒപ്പം നിന്ന ഡിവൈഎഫ്ഐയ്ക്കുപോലും ന്യായീകരിക്കാനാകാത്തവിധമാണ് നിയമനകാര്യങ്ങളിലുണ്ടായ പാളിച്ചയെന്നാണ് വിമർശനം.

ലക്ഷക്കണക്കിന് യുവാക്കളെ വിളിച്ചുവരുത്തി പരീക്ഷ നടത്തി റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചിട്ടും അവയിൽ നിന്നും പത്ത് ശതമാനം പോലും നിയമനം നടന്നിട്ടില്ലെന്നാണ് പരാതികൾ.

അധ്യാപക നിയമനം, നഴ്‌സുമാരുടെ നിയമനം, വുമൺ പോലീസ് ഓഫീസർമാരുടെ നിയമനങ്ങൾ എന്നിങ്ങനെ തുടങ്ങി എഴുത്തുപരീക്ഷയും റാങ്ക് ലിസ്റ്റും കഴിഞ്ഞിരിക്കുന്ന തസ്തികകളിൽ പോലും നിയമനങ്ങൾ നടപ്പിലാക്കാതെ നിയമന നിരോധനം നടപ്പിലാക്കുന്നു എന്ന വിമർശനങ്ങൾക്ക് ഇടതുമുന്നണിയിലെ യുവജന സംഘടനകൾക്ക് ഉത്തരം പറയാനാകില്ലെന്നതാണ് പ്രധാന ആക്ഷേപം.

അതേസമയം, പ്രതിപക്ഷവും യൂത്ത് കോൺഗ്രസും ഈ സാഹചര്യം സർക്കാരിനെതിരെ സമർഥമായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.

അതിനായി നിരത്താൻ അവർക്കു മുമ്പിൽ ചിറ്റപ്പൻ നിയമനം മുതൽ സ്വപ്നയെന്ന പത്താംക്‌ളാസുകാരിക്ക് ഐടി മാനേജർ തസ്തികയിൽ ഒന്നേ മുക്കാൽ ലക്ഷം ശമ്പളം നല്കിയതുവരെയുള്ള സംഭവങ്ങൾ ഉയർത്തിപ്പിടിച്ചാണ് യുഡിഎഫ് യുവജനസംഘടനകൾ രംഗത്തുവന്നിരിക്കുന്നത്.

ബന്ധുനിയമനവും നേതാക്കളുടെ ആശ്രിതനിയമനവും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ രൂക്ഷവിമർശനങ്ങൾ പ്രതിപക്ഷം ഉയർത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് സ്വപ്നയുടെ നിയമനവും വിവാദമായി മാറിയത്.

പത്താംക്‌ളാസുകാരിക്ക് 1.70 ലക്ഷം മാസ ശമ്പളത്തിൽ ഐടി വകുപ്പിനു കീഴിൽ നടത്തിയ നിയമനമാണ് സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ ആയുധം.

അവർ കള്ളക്കടത്തുകാരിയാണെന്നത് സർക്കാരിന്റെ പ്രതിച്ഛായ കുത്തനെ ഇടിയാൻ കാരണമാകുകയും ചെയ്തു. അത് പ്രതിപക്ഷ യുവജനസംഘടനകൾ ആഘോഷിക്കുകയുമാണ്.

cm pinarai
Advertisment