New Update
Advertisment
തിരുവനന്തപുരം: ഈ വര്‍ഷം വിരമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു വര്‍ഷം കൂടി സര്‍വീസ് നീട്ടി നല്‍കണമെന്ന ശമ്പള കമ്മീഷന്‍ ശുപാര്‍ശ സര്‍ക്കാര്‍ തള്ളും. പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കില്ല എന്നതാണ് സര്‍ക്കാര്‍ നയമെന്ന് ധനമന്ത്രി ടി.എം. തോമസ് ഐസക്ക് ഒരു ദൃശ്യമാധ്യമത്തോട് പ്രതികരിച്ചു.
ഇതിനിടെ ശമ്പള വര്‍ധനവില്‍ അതൃപ്തി രേഖപ്പെടുത്തി പ്രതിപക്ഷ സംഘടനകള്‍ സമരം ആരംഭിച്ചു. പ്രതിഷേധിക്കുന്നവര്‍ നാടിന്റെ സാമ്പത്തിക അവസ്ഥകൂടി കണക്കിലെടുക്കണമെന്ന് ധനമന്ത്രി ഓര്‍മിപ്പിച്ചു.