രാജ്യവ്യാപകമായി കൊവിഡ് സാമൂഹ്യവ്യാപനം സംഭവിച്ചുവെന്നതിന് തെളിവുകളില്ലെന്ന് എയിംസ് ഡയറക്ടര്‍; കൊവിഡ് വാക്‌സിന്‍ ആദ്യ ഘട്ടത്തില്‍ പരീക്ഷിക്കുന്നത് 375 പേരില്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി കൊവിഡ് സാമൂഹ്യവ്യാപനം സംഭവിച്ചുവെന്നതിന് തെളിവുകളില്ലെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദിപ് ഗുലേറിയ. ചില ഹോട്സ്പോട്ടുകളിൽ രോഗ വ്യാപനം ഉയരുന്നുണ്ട്. ഇവിടങ്ങളിൽ പ്രാദേശിക വ്യാപനം നടന്നിട്ടുണ്ടാകാം എന്നും രണ്‍ദിപ് ഗുലേറിയ പറഞ്ഞു.

കൊവിഡ് വാക്സി‌ൻ ആദ്യഘട്ടത്തിൽ 375 പേരിലാണ് പരീക്ഷിക്കുന്നതെന്ന് ഗുലേറിയ അറിയിച്ചു. വാക്‌സിന്‍ പരീക്ഷണത്തിനായി സന്നദ്ധരായ 1800 പേര്‍ എയിംസ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇതില്‍ 1,125 പേരില്‍ വാക്‌സിന്‍ പരീക്ഷണം നടത്തുമെന്നും രണ്‍ദീപ് ഗുലേറിയ പറഞ്ഞു.

രണ്ടാം ഘട്ടത്തില്‍ 12 വയസുമുതല്‍ 65 വയസ് വരെയുള്ള പ്രായത്തിലുള്ള 700 പേരില്‍ പരീക്ഷണം നടത്തും. മൂന്നാം ഘട്ടതില്‍ ഇതിലുമധികം ആളുകളില്‍ പരീക്ഷണം നടത്തുമെന്നും എയിംസ് ഡയറക്ടര്‍ വ്യക്തമാക്കി.

Advertisment