ഗുവാഹത്തി : അരുണാചൽ പ്രദേശിൽ ഒരു സംഘം ആൾക്കാർ രാജവെമ്പാലയെ കൊന്ന് ഭക്ഷണമാക്കി. 12 അടി നീളമുള്ള രാജവെമ്പാലയെയാണ് കൊന്ന് ഭക്ഷണമാക്കിയത്. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഇതിന്റെ വിഡിയോയിൽ മൂന്നു പേർ ചത്ത രാജവെമ്പാലയെ തോളിലിട്ട് നിൽക്കുന്നത് കാണാം.
/sathyam/media/post_attachments/zZABJHupcm5BwdqryWEL.jpg)
ധാന്യപ്പുരയിൽ അരിയൊന്നും ഇല്ലെന്ന് ഒരാൾ പറയുന്നത് വിഡിയോയിൽ കേൾക്കാം. അതിനാൽ ഞങ്ങൾ എന്തെങ്കിലും തേടി കാട്ടിലേക്ക് പോയി. അപ്പോൾ രാജവെമ്പാലയെ കണ്ടെത്തി– വിഡിയോയിൽ പറയുന്നു.
ഇവർക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. നിയമപ്രകാരം രാജവെമ്പാല സംരക്ഷിത ഉരഗമാണ്. അതിനെ കൊല്ലുന്നത് ജാമ്യമില്ലാവകുപ്പ് പ്രകാരമുള്ള ശിക്ഷയ്ക്ക് അര്‍ഹമായ കുറ്റമാണ്. വംശനാശഭീഷണി നേരിടുന്ന ധാരാളം പാമ്പുകള്‍ അരുണാചൽ പ്രദേശിലുണ്ട്.