കേരളം

സംസ്ഥാനത്തെ കോവിഡ് വാക്‌സിന്‍ സ്റ്റോക്കു തീര്‍ന്നതായി ആരോഗ്യമന്ത്രി; പല ജി‌‌ല്ലകളിലും നാളെ വാക്‌സിന്‍ വിതരണം ഉണ്ടാകില്ല

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, July 26, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സീൻ സ്റ്റോക്ക് തീർന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ചൊവ്വാഴ്ച മിക്ക ജില്ലകളിലും വാക്സിനേഷൻ ഉണ്ടാകില്ല. അടുത്തമാസം 60 ലക്ഷം ഡോസ് വേണം. കൂടുതൽ വാക്സീനായി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കിട്ടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ വാക്‌സിനേഷന്‍ നിരക്ക് ഉയര്‍ന്നു തന്നെയാണുള്ളത്. ജനസംഖ്യാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഒന്നാം ഡോസ് നല്‍കിയതിലും രണ്ടാം ഡോസ് നല്‍കിയതിലും നമ്മള്‍ ഉയര്‍ന്നു തന്നെയാണുള്ളത്- മന്ത്രി പറഞ്ഞു.

×