ഓണദിനങ്ങളിലും വർക്കല അഞ്ചുതെങ്ങ്കാർക്ക് കുടിവെള്ളമില്ല : കൈമലർത്തി അധികൃതർ

author-image
Charlie
Updated On
New Update

publive-image

തിരുവനന്തപുരം: ഓണദിനങ്ങളിലും കുടിവെള്ളമില്ലാതെ വർക്കല അഞ്ചുതെങ്ങ്കാർ നെട്ടോട്ടത്തിൽ, കോവിഡ് മഹാമാരി ഭീഷണിയിൽ നിന്നും സംസ്ഥാനം ഉയർത്തെഴുന്നേറ്റ് ഇത്തവണ ഓണം ആഘോഷമാക്കുമ്പോൾ, അഞ്ചുതെങ്ങ്കാർ കുടിവെള്ളത്തിനായ് ഓണദിനങ്ങളിലും നെട്ടോട്ടത്തിലായത്.

Advertisment

കഴിഞ്ഞ അഞ്ച് ദിവസത്തിലേറെയായി അഞ്ചുതെങ്ങിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളം പൂർണ്ണമായും നിലയ്ച്ച അവസ്ഥയിലാണ്. അതിനാൽ തന്നെ ഇത്തവണ കേരളം ഓണആഘോഷത്തിന്റെ ഭാഗമായുള്ള ഉത്രാടപ്പാച്ചിലിൽ ഒഴുകിയപ്പോൾ, അഞ്ചുതെങ്ങ്കാർ കുടിവെള്ളത്തിനായ് അലയുകയായിരുന്നു.

ഓണക്കാലത്തെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തെക്കുറിച്ച് പലകുറി പ്രദേശവാസികൾ ജനപ്രതിനിധികളടക്കമുള്ളവരോട് പരാതിപ്പെട്ടങ്കിലും കുടിവെള്ളം എത്തിയ്ക്കുവാനുള്ള യാതൊരു നടപടികളും ഇവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

പലരും, ഓട്ടോയിലും മറ്റും കടയ്ക്കാവൂർ വെട്ടൂർ വക്കം തുടങ്ങിയ പ്രദേശത്തെ കിണറുകളിൽ നിന്നും കുടിവെള്ളം എത്തിച്ചും, കടകളിൽ നിന്ന് ബോട്ടിൽ കുടിവെള്ളം വാങ്ങിയും ഭക്ഷണംപാകം ചെയ്യുവാനുൾപ്പെടെയുള്ള കാര്യങ്ങക്കായ് ഉപയോഗപ്പെടുത്തേണ്ട അവസ്ഥയാണ്.

അഞ്ചുതെങ്ങ് പ്രദേശത്തെ കുടിവെള്ള പ്രശ്‌നത്തിന് വർഷങ്ങളുടെ പഴക്കാമെണുള്ളത്, ലക്ഷങ്ങളുടേയും കോടികളുടെയും പദ്ധതികൾ നടപ്പിലായെന്നും നടപ്പിലാക്കാൻ പോകുന്നു എന്നും മാറി മാറി വരുന്ന സർക്കാരുകൾ പറയുമ്പോഴും പ്രദേശവാസികൾ ഇന്നും ജീവജലത്തിനായ് നെട്ടോട്ടമാണ്.

Advertisment